ഏറ്റവുമധികം രാജ്യാന്തര ടി-20 മത്സരങ്ങൾ; റെക്കോർഡ് നേട്ടവുമായി രോഹിത് ശർമ്മ

ഏറ്റവുമധികം രാജ്യാന്തര ടി-20 മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കക്കെതിരായ അവസാന മത്സരത്തിലാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. പാക് താരം ഷൊഐബ് മാലിക്കിൻ്റെ റെക്കോർഡാണ് രോഹിത് പഴങ്കഥയാക്കിയത്.
124 മത്സരങ്ങളാണ് ഷൊഐബ് മാലിക്ക് കളിച്ചത്. ഇന്ന് ശ്രീലങ്കക്കെതിരെ രോഹിത് കളിച്ചത് തൻ്റെ 125ആം ടി-20 മത്സരമായിരുന്നു. 119 മത്സരങ്ങളുമായി പാക് താരം മുഹമ്മദ് ഹഫീസാണ് പട്ടികയിൽ മൂന്നാമത്.
അതേസമയം, മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 147 റൺസാണ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 146 റൺസ് നേടി. 74 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദാസുൻ ഷനകയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ആവേശ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ജയത്തിലേക്ക് കുതിക്കുകയാണ്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഫിഫ്റ്റിയടിച്ച ശ്രേയാസ് അയ്യരാണ് ഇന്ത്യൻ ഇന്നിംഗ്സിനെ നയിക്കുന്നത്. ഓപ്പണിംഗ് ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ 18 റൺസെടുത്ത് പുറത്തായി. ദീപക് ഹൂഡ 21 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് 5 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Story Highlights: rohit sharma t-20 matches record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here