Advertisement

471 യുക്രൈൻ സൈനികർ കീഴടങ്ങി , രണ്ട് നഗരങ്ങൾ പൂർണമായും പിടിച്ചെടുത്തെന്ന് റഷ്യ

February 27, 2022
1 minute Read

471 യുക്രൈൻ സൈനികർ കീഴടങ്ങിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. കീഴടങ്ങിയ സൈനികരുടെ രേഖകൾ തയാറാക്കി വീടുകളിലേക്ക് അയക്കുമെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈന്റെ 971 സൈനിക വസ്തുക്കൾ തകർത്തുവെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

നോവോഖ്തീർക്ക,സ്‌മോളിയാനിനോവ, സ്റ്റാനിച്ച്നോ ലുഹാൻസ്‌കോ നഗരങ്ങൾ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. പ്ലാവോപോളും പിഷെവിക്കും നിയന്ത്രണത്തിലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലകളും നഗരങ്ങളും ആക്രമിക്കില്ലെന്ന് ആവർത്തിച്ച് റഷ്യൻ സൈന്യം.

സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും റഷ്യ വ്യക്തമാക്കി. ഖേർസണും ബെർദ്യാൻസ്‌കും പൂർണമായും നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും മേജർ ജനറലുമായ ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

ഖേർസണിന് സമീപമുള്ള രണ്ട് നഗരങ്ങളുടെ വ്യോമപാത പിടിച്ചെടുത്തതായും റഷ്യ അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഖേർസൺ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം അതിരൂക്ഷമായിരുന്നു. തെരുവുകളിൽ റഷ്യൻ ടാങ്കുകളും സാധാരണക്കാരുടെ തലയക്ക് മുകളിലൂടെ ഫൈറ്റർ ജെറ്റുകളും പായുന്നതായിരുന്നു സാഹചര്യം.

റഷ്യയ്‌ക്ക് പ്രതീക്ഷിച്ച വേഗത്തിൽ മുന്നേറാനായില്ലെന്ന വാദങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് രണ്ട് നഗരങ്ങൾ പിടിച്ചടക്കിയെന്ന പ്രസ്താവനയുമായി റഷ്യ രംഗത്തെത്തിയത്. വടക്കുകിഴക്കൻ യുക്രൈനിലെ ഖാർകീവ് മേഖലയിൽ യുക്രൈന്റെ സൈനിക റെജിമെന്റ് കീഴടക്കിയതായും അവിടെയുണ്ടായിരുന്ന 471 യുക്രെയ്ൻ സൈനികരെ പിടികൂടിയതായും കൊനാഷെങ്കോവ് പറഞ്ഞു. അതേസമയം റഷ്യൻ സേന അപ്രതീക്ഷിതമായ ക്ലേശങ്ങൾ നേരിടുന്നതായും യുദ്ധ കവചങ്ങൾ, വാഹനങ്ങൾ എന്നിവ പ്രയോഗിച്ചതിൽ കനത്ത നഷ്ടം സംഭവിച്ചതായും യുഎസിലെ മുതിർന്ന സേനാംഗങ്ങൾ വിലയിരുത്തി.

Story Highlights: russia-ukraine-fight-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top