Advertisement

നിയമം കൊണ്ടുവന്നതിനു ശേഷം മുത്തലാഖിൽ 80 ശതമാനം കുറവുണ്ടായെന്ന് പ്രധാനമന്ത്രി

February 27, 2022
Google News 1 minute Read

നിയമം കൊണ്ടുവന്നതിനു ശേഷം മുത്തലാഖിൽ 80 ശതമാനം കുറവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019 സെപ്തംബറിലാണ് മുത്തലാഖ് നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്.

“മുത്തലാഖ് പോലുള്ള സാമൂഹ്യ വിപത്തുകൾ അവസാനിക്കുകയാണ്. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതിനു ശേഷം അത്തരം നടപടികളിൽ 80 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്തായി സ്ത്രീകളുടെ പ്രസവാവധി വർധിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ട്. വിവാഹത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പ്രായം ആക്കിയതിനാൽ എല്ലാ രംഗങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുകയാണ്.

മുത്തലാഖ് സമ്പ്രദായം നിർത്തലാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുവെന്ന് ബിജെപി അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ പറഞ്ഞിരുന്നു. സുപ്രിംകോടതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും, പ്രതിപക്ഷം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ബിജെപിക്ക് മാത്രമേ ഇത് യാഥാർത്ഥ്യമാക്കാൻ നിയമം കൊണ്ടുവരാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: triple talaq decreased Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here