യുക്രൈനിലെ നിന്ന് പോളണ്ടിലേക്ക്; ഒരു ഇരുപത്തിയഞ്ചുകാരന്റെ 20 മണിക്കൂർ കാൽനടയാത്ര…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുദ്ധഭൂമിയിൽ നിന്നുള്ള വാർത്തകൾക്കും ദൃശ്യങ്ങൾക്കുമാണ് നമ്മൾ സാക്ഷികളാകുന്നത്. നിരവധി പേരാണ് റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് പലായനത്തിന് ശ്രമിക്കുന്നത്. പ്രായഭേദമില്ലാതെ പുരുഷന്മാരും സ്ത്രീകളും റഷ്യയുടെ ആക്രമണത്തിനെതിരെ ധീരമായ പോരാട്ടം നടത്തുന്നതിന്റെ പോസ്റ്റുകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു. ഇപ്പോൾ നടക്കുന്ന സമരത്തെക്കുറിച്ച് ലോകത്തെ അറിയിക്കാൻ പലരും തങ്ങളുടെ അനുഭവങ്ങളും സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. അങ്ങനെ ഒരു ഇരുപത്തിയഞ്ചുകാരന്റെ യാത്രയാണ് ഹൃദയങ്ങളെ അലിയിച്ചിരിക്കുന്നത്.
യുക്രൈനിലെ എൽവിവിൽ നിന്ന് പോളണ്ടിലേക്ക് ഒരു യുവാവ് നടത്തിയ 20 മണിക്കൂർ കാൽനടയാത്രയുടെ കഥയ്ക്കാണ് ഇപ്പോൾ ആളുകൾ കയ്യടിക്കുന്നത്. പടിഞ്ഞാറൻ യുക്രൈനിലെ എൽവിവിൽ നിന്ന് പോളിഷ് അതിർത്തിയിലെത്താൻ നിശ്ചയിച്ചിരുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ഇരുപത്തിയഞ്ചുകാരനായ മാനി മറോട്ട. അദ്ദേഹം അഭയാർത്ഥികളോടൊപ്പം ഏകദേശം 70 കിലോമീറ്റർ നടന്നു. യുക്രൈൻ കോൺഫ്ലിക്റ്റ് ലൈവ് 2022 എന്ന തലക്കെട്ടോടെ ഒരു നീണ്ട ട്വിറ്റർ ത്രെഡിൽ തന്റെ മുഴുവൻ യാത്രയും രേഖപ്പെടുത്തി. അതിൽ നിരവധി ഫോട്ടോകൾ പങ്കിടുകയും ഡ്രൈവർമാരുടെയും പിഞ്ചുകുട്ടികളുടെയും തുടങ്ങി യാത്രയിലെ ദുരവസ്ഥ വിവരിക്കുകയും ചെയ്തു.
Long story short: I just walked to Poland.
— Ukraine Conflict Live 2022 (@UkraineLive2022) February 25, 2022
It was a hellish 20-hour journey undertaken in the middle of winter with thousands of refugees. I saw some terrible things:
“വാഹനങ്ങൾ 25 കിലോമീറ്ററോളം ബാക്കപ്പ് ചെയ്തു. അതുകഴിഞ്ഞ് പല വാഹനങ്ങളിലെയും ഗ്യാസ് തീർന്നു. ആ വാഹനങ്ങളിലെ യാത്രക്കാർ പലരും പടിഞ്ഞാറോട്ട് കാൽനടയായി യാത്ര ചെയ്തു. പലരുടെയും യാത്രകൾ പകുതിയ്ക്ക് വെച്ച് ഉപേക്ഷിക്കപ്പെട്ടു.” ട്വിറ്ററിൽ ഒരാൾ തന്റെ അനുഭവത്തെ കുറിച്ച് പറഞ്ഞതാണ്. പലരും പലരുടെയും ഹൃദയഭേദകമായ അനുഭവങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചു. തുടക്കം മുതലുള്ള തന്റെ അനുഭവങ്ങൾ ഈ ഇരുപത്തിയഞ്ചുകാരൻ ആളുകളുമായി പങ്കുവെക്കുന്നുണ്ട്.
ഈ യാത്ര പിഞ്ചുകുഞ്ഞുങ്ങൾക്ക് വളരെ പ്രയാസമേറിയതായിരുന്നു എന്നും ഈ ഇരുപത്തിയഞ്ചുകാരൻ കൂട്ടിച്ചേർത്തു. ആ ത്രെഡിന്റെ ഏറ്റവും അവസാനമായി താൻ പോളണ്ടിലേക്ക് കടന്നതായും മരോട്ട കുറിച്ചു. അവിടെ അദ്ദേഹത്തെയും കൂടെയുള്ളവരെയും ഒരു സംഘം സ്വാഗതം ചെയ്യുകയും ചായ നൽകി സ്വീകരിക്കുകയും ചെയ്തു. “എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയതും മോശവുമായ രാത്രിയായിരുന്നു കഴിഞ്ഞുപോയത്. എനിക്ക് പറയാൻ വാക്കുകളില്ല. എന്തായാലും, ഞാൻ ഇപ്പോൾ പോളണ്ടിലാണ്. അവിടെ ഒരു സ്വാഗത കമ്മിറ്റി ചായ നൽകി ഞങ്ങളെ സ്വീകരിച്ചു. അദ്ദേഹം കുറിച്ചു. ഓരോ ട്വീറ്റിനും ആയിരക്കണക്കിന് റീട്വീറ്റുകളും ലൈക്കുകളുമായാണ് ത്രെഡ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Story Highlights: Man makes 20-hour foot journey from Ukraine’s Lviv to Poland amid Russian invasion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here