Advertisement

മദ്യശാലകൾ മോളോടോവ് കോക്ടെയിൽ നിർമാണ കേന്ദ്രങ്ങളായി; റഷ്യയെ ഏത് വിധേനെയും തുരത്തുമെന്ന് ഉറപ്പിച്ച് യുക്രൈൻ ജനത

February 28, 2022
Google News 2 minutes Read
ukrainians manufacture molotov cocktail

തങ്ങളുടെ മണ്ണിൽ കാല് കുത്തിയ റഷ്യൻ സേനയെ ഏത് വിധേനെയും തുരത്താൻ അരയും തലയും മുറുക്കിയിരിക്കുകയാണ് യുക്രൈൻ ജനത. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ആയുധങ്ങളുമായി പൊരുതുകയാണ്. അതിനിടെ ഉന്നതാധികാരികൾ നിർദേശിച്ച പുതിയ വഴി സ്വീകരിച്ച് റഷ്യൻ പടയ്‌ക്കെതിരെ പ്രതിരോധം തീർക്കുകയാണ് ജനത. ഇതിന്റെ ഭാഗമായി നഗരത്തിലെ മദ്യശാലകളെല്ലാം ഇന്ന് മൊളോടോവ് കോക്ടെയ്ൽ നിർമാണ കേന്ദ്രങ്ങളാക്കി മാറ്റി യുക്രൈനികൾ. ( ukrainians manufacture molotov cocktail )

Read Also : ‘മലിബു ഇല്ലാതെ യുക്രൈൻ വിടില്ല’; വളർത്തുനായയെ ചേർത്ത് പിടിച്ച് റിഷഭ്; സഹായം തേടി വിദ്യാർത്ഥി

പട്ടാളം വിതരണം ചെയ്ത ആയുധങ്ങൾ തികയാതെ വന്ന സാധാരണ യ്‌ക്രൈൻ പൗരന്മാരാണ് അധികൃതരുടെ നിർദേശപ്രകാരം പുതിയ ‘ആയുധം’ നിർമിച്ച് തുടങ്ങിയത്. സ്ത്രീകളും പുരുഷന്മാരും ചേർന്ന് നൂറ് കണക്കിന് മൊളോടോവ് കോക്ടെയ്‌ലുകളാണ് നിർമിക്കുന്നത്.

യക്രൈൻ ടിവി, റേഡിയോ എന്നിവയിലൂടെയെല്ലാം മോളോടോവ് കോക്ടെയിൽ തയാറാക്കേണ്ടത് എങ്ങനെ എന്ന കൃത്യമായ നിർദേശം ജനങ്ങൾക്ക് നൽകുന്നുണ്ട്.

പേര് വന്ന വഴി

മൊളോടോവ് കോക്ടെയ്ൽ ആദ്യം ഉപയോഗിക്കുന്ന ഐറിഷ് റിപബ്ലിക്കൻ ആർമിയാണ്. 1922 ലായിരുന്നു ഇത്. അന്ന് പക്ഷേ ഈ മൊളോടോവ് കോക്ടെയ്ൽ എന്ന പേര് ഉണ്ടായിരുന്നില്ല.

Read Also : ‘മലിബു ഇല്ലാതെ യുക്രൈൻ വിടില്ല’; വളർത്തുനായയെ ചേർത്ത് പിടിച്ച് റിഷഭ്; സഹായം തേടി വിദ്യാർത്ഥി

1939-1940 ലെ വിന്റർ വാറിലാണ് ഈ പെട്രോൾ ബോംബിന് മൊളോടോവ് കോക്ടെയ്ൽ എന്ന പേര് ലഭിക്കുന്ന്. സോവ്യറ്റ് യൂണിയന്റെ അധിനിവേശത്തിൽ നിന്ന് രക്ഷനേടാൻ അന്നത്തെ ഫിൻലാൻഡ് ജനതയാണ് ഈ ബോംബ് തയാറാക്കിയത്. റഷ്യൻ വിദേശകാര്യ മന്ത്രി വാഷസ്ലേവ് മോളോടോവിന്റെ പേരിൽ നിന്ന് ‘മൊളോടോവ്’ മാത്രം കടമെടുത്താണ് ബോംബിന് പേരിട്ടത്.

Story Highlights: ukrainians manufacture molotov cocktail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here