‘മലിബു ഇല്ലാതെ യുക്രൈൻ വിടില്ല’; വളർത്തുനായയെ ചേർത്ത് പിടിച്ച് റിഷഭ്; സഹായം തേടി വിദ്യാർത്ഥി

റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ യുക്രൈനിൽ കുടുങ്ങിയ നൂറ് കണക്കിന് വിദ്യാർത്ഥികൾ സഹായത്തിനായി അഭ്യർത്ഥിക്കുകയാണ്. വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഓപറേഷൻ ഗംഗയെന്ന രക്ഷാ ദൗത്യം ഊർജിതമായി പുരോഗമിക്കുകയാണ്. എന്നാൽ കേന്ദ്ര സർക്കാർ തനിക്കാവശ്യമായ എൻഒസി നൽകാത്തതിനാൽ താനും തന്റെ വളർത്തുനായയും യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഡൽഹി സ്വദേശിയായ റിഷഭ് കൗശിക്. ( Indian refuses to leave Ukraine without pet dog )
ഖാർകിവ് നാഷ്ണൽ യൂണിവേഴ്‌സിറ്റിയിലെ റേഡിയോ ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിാണ് റിഷഭ്. നാട്ടിലേക്ക് വരാനായി ഫെബ്രുവരി 27ന് വിമാനം ബുക്ക് ചെയ്തിരുന്നു റിഷഭ്. അതിനായി ഖാർകിവിൽ നിന്ന് തലസ്ഥാനമായ കീവിൽ റിഷഭും വളർത്തുനായ മാലിബുവും എത്തി. യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ റിഷഭ് കീവിൽ അകപ്പെട്ടിരിക്കുകയാണ്.
Read Also : കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ്; താമസക്കാർ അഭയകേന്ദ്രങ്ങളിലെത്താൻ നിർദേശം
വളർത്തുനായയെ ഇന്ത്യയിലേക്ക് ഒപ്പം കൂട്ടാനാണ് റിഷഭിന്റെ ആഗ്രഹം. ഇതിനായി കേന്ദ്ര സർകാരിന്റെ അനിമൽ ക്വാറന്റീൻ ആന്റ് സർട്ടിഫിക്കേഷൻ സർവീസ്, യുക്രൈനിലെ ഇന്ത്യൻ എംബസി എന്നിവരെ സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് സമൂഹമാധ്യമങ്ങളിൽ തന്റഎ ദുരവസ്ഥ വിവരിച്ചുകൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് റിഷഭ്.
നിയമപ്രകാരം തനിക്ക് ലഭിക്കേണ്ട എൻഒസി കേന്ദ്ര സർക്കാർ നൽകിയിരുന്നുവെങ്കിൽ താനും മാലിബുവും ഇപ്പോൾ ഇന്ത്യയിൽ എത്തിയേനെയെന്ന് റിഷഭ് പറയുന്നു.
നിരന്തരമുള്ള വെടിയൊച്ചകളും, സ്‌ഫോടന ശബ്ദങ്ങളും കാരണം നായക്കുട്ടിയാകെ ഭയന്നിരിക്കുകയാണെന്നും റിഷഭ് പറയുന്നു.
Story Highlights: Indian refuses to leave Ukraine without pet dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here