മണിപ്പൂർ; തെരഞ്ഞെടുപ്പിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചീഫ് ഇലക്ടറൽ ഓഫീസർ രാജേഷ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് മരണമെന്ന് രാജേഷ് അഗർവാൾ സ്ഥിരീകരിച്ചു.
ചുരചന്ദ്പൂർ ജില്ലയിലെ ടിപയ്മുഖ് നിയോജകമണ്ഡലത്തിലാണ് സംഭവം നടന്നത്. നവോറം ഇബോചൗബ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരണത്തിനു കീഴടങ്ങിയത്.
Story Highlights: Manipur poll personnel killed in accidental firing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here