Advertisement

ഓൺലൈൻ ഷോപ്പിംഗ് ചെറുകിട വ്യാപാരികൾക്ക് ഒരു വെല്ലുവിളിയോ?

February 28, 2022
Google News 2 minutes Read

വീടിനടുത്തുള്ള വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും ആശ്രയിച്ചിരുന്ന നാം ഇന്ന് ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിഞ്ഞിരിക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണും കടകളിലേക്ക് പോകുന്നതു വഴി കൊവിഡ് വരുമോയെന്ന ഭയവുമാണ് ആളുകളെ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് നയിച്ചത്. നിരവധി ആളുകളാണ് ഔൺലൈനിലൂടെ സാധനങ്ങൾ വാങ്ങിക്കൂട്ടിയത്.

കൊവിഡ് നിയന്ത്രണങ്ങളും ഓൺലൈൻ ഷോപ്പിംഗിന്റെ സ്വാധീനവും വ്യാപാരി സമൂഹത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റു വ്യാപാര സ്ഥാപനങ്ങളെല്ലാം ഇക്കാലയളവില്‍ തുറന്ന് പ്രവര്‍ത്തിച്ചത് വളരെ ചുരുക്കം ദിവസങ്ങളിലാണ്. കൂടാതെ കുടുംബ സമേതമുള്ള പതിവ് ഷോപ്പിംഗ് രീതികൾ ആളുകൾ വേണ്ടന്നുവച്ചതോടെ പ്രാദേശിക വ്യാപാരികളുടെ കച്ചവടം ദുരിതത്തിലായി. വാടക, വായ്പാ തിരിച്ചടവ്, മറ്റു ചെലവുകള്‍ തുടങ്ങിയവയ്ക്ക് പുതിയ വായ്പകള്‍ എടുക്കേണ്ട സ്ഥിതിയിലായി വ്യാപാരികള്‍.

ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നത് വഴി ബഹുരാഷ്ട്ര കമ്പനികൾക്ക് മാത്രമാണ് നേട്ടം ഉണ്ടാകുക. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ അത് വലിയ രീതിയിൽ ബാധിക്കുന്നു. നമ്മുടെ നാട്ടിലെ ഒരുകൂട്ടം ചെറുകിട വ്യാപാരികൾക്ക് അത് ക്ഷീണമുണ്ടാക്കും. ഈ സാഹചര്യം മറികടക്കാനായി ഉപഭോക്താക്കളെ നേരിട്ട് കടകളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് വി കെ സി പ്രൈഡ് ഷോപ്പ് ലോക്കൽ ക്യാമ്പയിന് തുടക്കമിട്ടത്. ചെറുകിട വ്യപാരികൾക്ക് ഊർജം പകരുകയെന്നതാണ് ക്യാമ്പയിന്റെ ഉദ്ദേശം. കേരളത്തിൽ ആരംഭിച്ച ക്യാമ്പയിൻ വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് വികെസിയുടെ ലക്ഷ്യം. പാദരക്ഷാ വ്യാപരികളെ മാത്രമല്ല മുഴുവൻ പ്രാദേശിക വ്യാപാരികളിലും ശ്രദ്ധ കേന്ദീകരിച്ചാണ് വികെസി ഇത്തരത്തിലുള്ള ഒരു ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.

Read Also : പതിവ് ഷോപ്പിംഗ് രീതികളിലേക്ക് മടങ്ങാം; നാട്ടില്‍ നിന്ന് വാങ്ങൂ, നാടിനെ വളര്‍ത്തൂ

ചെറുകിട വ്യാപരികൾക്ക് ബഹുരാഷ്ട്ര ഓൺലൈൻ കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഷോപ്പ് ലോക്കൽ ക്യാമ്പയിൻ ഊർജം നൽകും. ഉപഭോക്‌തൃ ആവശ്യങ്ങൾക്ക് വീടിനടുത്തുള്ള വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും ആശ്രയിക്കുന്ന സംസ്കാരം വളർത്തുകയാണ് ഷോപ്പ് ലോക്കലിന്റെ ലക്ഷ്യം. പ്രാദേശിക വിപണി മെച്ചപ്പെടുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പണവിനിമയം വർധിക്കാനും വികെസി ഷോപ്പ് ലോക്കൽ ക്യാമ്പയിൻ വഴിയൊരുക്കും. ആളുകള്‍ വീണ്ടും കുടുംബസമേതം പഴയ ഷോപ്പിംഗ് രീതികളിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രദേശിക വ്യാപാരിയും.

Story Highlights: Online shopping is a challenge for retailers-vkc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here