Advertisement

ആക്രമണം തുടർന്ന് റഷ്യ; യുക്രൈനിൽ നിന്ന് പലായനം ചെയ്തത് 5,00,000 ആളുകൾ

February 28, 2022
Google News 2 minutes Read
russia attack ukraine fleeing

യുക്രൈനെതിരായ ആക്രമണം തുടർന്ന് റഷ്യ. കീവിനു സമീപം ബോറോഡയങ്കയിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യൻ സൈന്യം നഗരത്തിൽ പ്രവേശിച്ചുകഴിഞ്ഞു എന്ന് റിപ്പോർട്ടുകളുണ്ട്. യുദ്ധത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് കൂട്ട പലായനമാണ് നടക്കുന്നത്. ഇതുവരെ പലായനം ചെയ്തത് 5,00,000ലധികം ആളുകളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 7 കുട്ടികൾ ഉൾപ്പെടെ 102 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്നും യുഎൻ അറിയിച്ചു. (russia attack ukraine fleeing)

അതേസമയം, സൈനിക പരിചയമുള്ള തടവുകാർക്ക് റഷ്യക്കെതിരായ യുദ്ധത്തിൽ അണിനിരക്കാമെന്ന് യുക്രൈൻ പറഞ്ഞു. യുദ്ധത്തിലിറങ്ങാൻ തയ്യാറുള്ളവരെ തടവിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ യുക്രൈന് അടിയന്തരമായി അംഗത്വം നൽകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. അംഗത്വത്തിന് സഖ്യരാജ്യങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചു.

Read Also : യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ നാട്ടിലെത്തിക്കും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

റഷ്യയും യുക്രൈനും തമ്മിലുള്ള നിർണായക ചർച്ച പുരോഗമിക്കുകയാണ്. ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. അടിയന്തര വെടിനിർത്തലും ചർച്ച ചെയ്യുമെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സേന പൂർണമായും പിൻവാങ്ങുക, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലൻസ്കി മുന്നോട്ടുവച്ചത്. എന്നാൽ, നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം.

ചർച്ചകൾക്കായി യുക്രൈൻ പ്രതിനിധി സംഘം ബലാറസിലെത്തിയിരുന്നു. സംഘത്തിൽ സെലൻസ്കിയുടെ ഉപദേഷ്ടാവുമുണ്ട്. ആറംഗ സംഘത്തെ പ്രതിരോധ മന്ത്രി റെസ്നികോവാണ് നയിച്ചത്.

ബെലാറസിൽ വച്ച് ചർച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി നേരത്തെ പറഞ്ഞിരുന്നത്. വായ്‌സോ, ഇസ്‌താംബുൾ,എന്നിവിടങ്ങളിൽ എവിടെയും ചർച്ചയ്ക്ക് തയാറാണ് എന്നാൽ ബലാറസിൽ വച്ചുള്ള ചർച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈൻ അറിയിച്ചിരുന്നത്. ആക്രമണം നിർത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസിൽ നിന്ന് ആക്രമണം നടത്തുമ്പോൾ ചർച്ച സാധ്യമല്ലെന്നും സെലൻസ്കി പ്രതികരിച്ചിരുന്നു.

റഷ്യ ആക്രമണം നടത്തുന്ന ബെലാറസിൽ നിന്നാണ്. അവിടെ വെച്ച് ചർച്ച നടത്താൻ കഴിയില്ല. ഇതിന് പകരമായി വാഴ്‌സോ, ഇസ്താംബുൾ തുടങ്ങിയ അഞ്ച് നഗരങ്ങളിൽ ഒന്നിൽവെച്ചാകാമെന്നാണ് സെലൻസ്‌കി വ്യക്തമാക്കി. കഴിഞ്ഞ രാത്രിയിൽ റഷ്യ നടത്തിയത് ശക്തമായ ആക്രമണമാണെന്നും സെലൻസ്‌കി പറഞ്ഞു.

Story Highlights: russia attack ukraine people fleeing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here