Advertisement

ഐക്യത്തിന് പ്രാധാന്യം നൽകി വിഭാഗീയത പരിഹരിച്ചു : കോടിയേരി ബാലകൃഷ്ണൻ

February 28, 2022
2 minutes Read
solved split in cpim says kodiyeri balakrishnan

ഐക്യത്തിന് പ്രാധാന്യം നൽകി വിഭാഗീയത പരിഹരിച്ചെന്ന് സിപിഐഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഭാഗീയത പരിഹരിച്ചത് ഭരണത്തിനും തുടർഭരണത്തിനും കാരണമായി. തൃശൂർ സമ്മേളനത്തോടെ വിഭാഗീയത അവസാനിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.

പിണറായി വിജയൻ പാർട്ടിക്ക് വിധേയനാണെന്ന് കോടിയേരി വ്യക്തമാക്കി. പാർട്ടി തീരുമാനത്തിനപ്പുറം വ്യക്തിപരമായ താൽപര്യങ്ങൾ പിണറായിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കും; കൂടുതൽ വികസന പദ്ധതികളുമായി മുന്നോട്ട് പോകും; കോടിയേരി ബാലകൃഷ്ണൻ

75 എന്ന പ്രായപരിധി പ്രായോഗികമായി നടപ്പാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു. നവകേരള സൃഷ്ടിയാണ് ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Story Highlights: solved split in cpim says kodiyeri balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top