താമരശ്ശേരി റാഗിങ് കേസില്‍ പരാതി അട്ടിമറിച്ചെന്ന ആരോപണവുമായി വിദ്യാര്‍ത്ഥി

താമരശ്ശേരി റാഗിങ് കേസില്‍ താന്‍ നല്‍കിയ പരാതി അട്ടിമറിച്ചെന്ന് റാഗിങിന് ഇരയായ വിദ്യാര്‍ത്ഥി ട്വന്റിഫോറിനോട്. താനടക്കം നാല് വിദ്യാര്‍ത്ഥികളെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ലെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. കുറ്റവാളികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ പോലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ലെന്ന് വിദ്യാര്‍ത്ഥി ആരോപിച്ചു.
ഇന്റര്‍വെല്‍ സമയത്ത് ക്ലാസുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചിരുന്നില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. പുറത്തിറങ്ങാനോ കളിസ്ഥലത്തേക്ക് പോകാനോ മറ്റ് ക്ലാസുകളിലെ സൃഹൃത്തുക്കളെ കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല. സഹപാഠിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത തന്നെ എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചെന്നും വിദ്യാര്‍ത്ഥി ട്വന്റിഫോറിനോട് പറഞ്ഞു. തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.
തന്നെ ആക്രമിക്കാന്‍ 20ഓളം സീനിയേഴ്‌സുണ്ടായിരുന്നെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്. ഇതില്‍ ചിലരെ തിരിച്ചറിഞ്ഞ് പൊലീസിന് കൃത്യമായ വിവരം നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇന്നലെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതുവരെ പിന്നോട്ടില്ലെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.
Story Highlights: thamarassery ragging case victim reaction twentyfour news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here