ഷെഹിനിയിൽ നിന്ന് നാളെ മുതൽ 10 ബസുകൾ; മാർഗനിർദേശവുമായി പോളണ്ടിലെ ഇന്ത്യൻ എംബസി

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് മാർഗനിർദേശവുമായി പോളണ്ടിലെ ഇന്ത്യൻ എംബസി. യുക്രൈനിലെ അതിർത്തിയിലെ ഷെഹിനിയിൽ നിന്ന് നാളെ മുതൽ പത്ത് ബസുകൾ സർവീസ് നടത്തും. ക്രോക്കോവിക്,ബുഡോമിയറൻസ് എന്നിവിടങ്ങളിൽ നിന്നും ബസുകൾ പുറപ്പെടും.ശേഷം ഴസോയിൽ എംബസി സജ്ജമാക്കിയ താമസ സ്ഥലത്തേക്ക് കൊണ്ടുപോകും. എംബസിയെ ബന്ധപ്പെടാൻ +48225400000 (ലാൻഡ് ലൈൻ ) +4879850877,+48792712511(വാട്സാപ്പ്) നമ്പറുകൾ ഉപയോഗപ്പെടുത്തുക. ബസുകൾ റിസർവ് ചെയ്യാൻ കൺട്രോൾ റൂമിൽ വിളിക്കണമെന്നും രക്ഷാ പ്രവർത്തനം പൂർത്തിയാക്കുന്നത് വരെ ബസ് സർവീസ് ഉണ്ടാകുമെന്നും എംബസി അറിയിച്ചു.
യുക്രൈനില്‍ നിന്ന് നാട്ടിലെത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ട് അതിര്‍ത്തി കടക്കാന്‍ വിസ ആവശ്യമില്ലെന്ന് ഇന്ത്യയിലെ പോളണ്ട് അംബാസഡര്‍ ആദം ബുരാക്കോവ്‌സ്‌കി അറിയിച്ചിരുന്നു. അതിര്‍ത്തിയിലൂടെ പോളണ്ട് വഴി രക്ഷാദൗത്യത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനിശ്ചിതത്വം അവസാനിപ്പിച്ച് സുപ്രധാന പ്രഖ്യാപനമെത്തുന്നത്.
ഇതിനിടെ രക്ഷാദൗത്യത്തിന് യുക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് കീവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന് ഇന്ത്യന്‍ എംബസിയുടെ പുതിയ നിര്‍ദേശം. കീവില്‍ നിന്ന് ഇന്ത്യക്കാരെ ട്രെയിനില്‍ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
Read Also : റഷ്യയ്ക്കെതിരെ ഫുട്ബോൾ കളിക്കില്ല; പോളണ്ടിനും സ്വീഡനുമൊപ്പം ചേർന്ന് ചെക്ക് റിപ്പബ്ലിക്ക്
ഇന്ത്യയുടെ യുക്രൈൻ രക്ഷാപ്രവർത്തനം ഓപ്പറേഷൻ ഗംഗ തുടരുകയാണ്. നാല് വിമാനങ്ങളിലായി ഇതുവരെ മലയാളികൾ അടക്കം 908 ഇന്ത്യക്കാർ തിരികെ എത്തിയത്. ഡൽഹിയിൽ എത്തിയ മലയാളികൾക്ക് കേരളാ ഹൗസിലാണ് മറ്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരികെ എത്തുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
Story Highlights: Ukraine-Russia Crisis- Indian Embassy in Poland with guidance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here