Advertisement

യുക്രൈനിലെ മലയാളികൾക്കായി ഖത്തറിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

March 1, 2022
Google News 1 minute Read

റഷ്യയുടെ യുക്രൈൻ ആക്രമണത്തോടെ പ്രതിസന്ധിയിലായ മലയാളികൾക്ക് ബന്ധപ്പെടാനും നാട്ടിലെത്താനുള്ള സഹായം ഒരുക്കാനും പ്രവാസികൾക്കായി കൾച്ചറൽ ഫോറം ഹെൽപ്ഡെസ്ക് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7020 7018, 7777 4746 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഖത്തറിൽ നിന്നുള്ള ധാരാളം പ്രവാസി മലയാളികളടക്കം പഠനാവശ്യാർത്ഥവും മറ്റും യുക്രൈനിലുള്ള സാഹചര്യത്തിലാണ് കൾച്ചറൽ ഫോറം ഹെൽപ് ഡെസ്ക് ആരംഭിക്കുന്നത്.

Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു

തിരുവനന്തപുരത്തെ നോർക്ക യുക്രൈൻ ഹെൽപ്പ് ഡെസ്ക്, ദൽഹിയിലെ കേരളാ ഹൌസ്, ജർമ്മനി, പോളണ്ട്, ഹംഗറി തുടങ്ങിയ യുക്രൈൻ അയൽ രാജ്യങ്ങളിലുള്ള പ്രവാസി വെൽഫെയർ പ്രവർത്തകരുടെ സഹകരണത്തോടെ ആവശ്യമായ വിവരങ്ങൾ നൽകാനാണ് ഹെൽപ്പ് ഡെസ്ക് വഴി ഉദ്ദേശിക്കുന്നത്.

Story Highlights: help-desk-for-malayalees-in-ukraine-launched-in-qatar-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here