ഐപിഎൽ സംപ്രേഷണാവകാശം ഒന്നിലധികം പേർക്ക്? സ്ട്രറ്റേജിക്ക് ഇടവേള 3 മിനിട്ടാക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരുന്ന സീസണിലെ സംപ്രേഷണാവകാശം ഒന്നിലധികം പേർക്ക് നൽകിയേക്കുമെന്ന് സൂചന. ഇതിൻ്റെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാതൃകയിൽ ഐപിഎൽ സംപ്രേഷണാവകാശം നൽകാനാണ് ബിസിസിഐയുടെ ശ്രമമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.
സ്കൈ സ്പോർട്സ്, ബിടി സ്പോർട്ട്, ആമസോൺ പ്രൈം വിഡിയോ, ബിബിസി സ്പോർട്ട് എന്നിവരാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ചാനലുകളും നിശ്ചിത എണ്ണം മത്സരങ്ങൾ സംപ്രേഷണം നടത്തുകയാണ് പതിവ്. എന്നാൽ, ഐപിഎലിൽ വിവിധ ചാനലുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും എല്ലാ മത്സരങ്ങളും സംപ്രേഷണം ചെയ്യാൻ അനുവാദമുണ്ടായിരിക്കും എന്നാണ് റിപ്പോർട്ടിലെ സൂചന. സ്റ്റാർ, സോണി, റിലയൻസ്, ആമസോൺ പ്രൈം വിഡിയോ എന്നിവർക്കാവും സംപ്രേഷണാവകാശമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
മത്സരത്തിനിടയിലെ സ്ട്രറ്റേജിക്ക് ഇടവേള വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 2 മിനിട്ട് 30 സെക്കൻഡ് നീണ്ട ഇടവേള മൂന്ന് മിനിട്ടാക്കാനാണ് ബിസിസിഐയുടെ ആലോചന. അങ്ങനെയെങ്കിൽ ആ 30 സെക്കൻഡിൽ കൂടി പരസ്യം സംപ്രേഷണം ചെയ്യാനാവും.
Story Highlights: ipl broadcast strategic rights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here