ഭാരവാഹി പട്ടിക വൈകുന്നു; വി ഡി സതീശൻ പട്ടിക കൈമാറിയാൽ ഭാരവാഹി പ്രഖ്യാപനമെന്ന് കെപിസിസി നേതൃത്വം

ഭാരവാഹി പട്ടിക വൈകുന്നതിൽ വിശദീകരണവുമായി കെപിസിസി. കോൺഗ്രസ് പുനസംഘടന പട്ടിക വി ഡി സതീശന്റെ കൈവശമെന്ന് കെപിസിസി നേതൃത്വം. വി ഡി സതീശന് നൽകിയത് ചർച്ചയ്ക്ക് ശേഷമുള്ള പട്ടികയാണെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി. വി ഡി സതീശൻ പട്ടിക കൈമാറിയാൽ ഭാരവാഹി പ്രഖ്യാപനമെന്ന് കെപിസിസി നേതൃത്വം ചൂണ്ടിക്കാട്ടി.
14 ജില്ലകളുടേയും കരട് അന്തിമ പട്ടികയാണ് പ്രതിപക്ഷ നേതാവിന് കൈമാറിയത്. പ്രതിപക്ഷ നേതാവിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് പട്ടികയിൽ മാറ്റം വരുത്തുമെന്നും എല്ലാവരുമായും ചർച്ചകൾ നടത്തിയെന്നും കെ.പി.സി.സി അറിയിച്ചു. തങ്ങളുമായി ചർച്ച നടത്തിയില്ലെന്ന് എംപിമാർ പരാതി നൽകിയതിനെ തുടർന്ന് ഹൈക്കമാൻറ് പുനഃസംഘടന നിർത്തിവെച്ചിരുന്നു. ഇതിൽ അതൃപ്തി അറിയിച്ച് സുധാകരൻ ഹൈക്കമാന്റിന് കത്ത് നൽകുകയും ചെയ്തിരുന്നു.
Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു
പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവായ വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഹൈക്കമാൻറിനോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരുടെ പരാതി കേരളത്തിൽ പരിഹരിക്കാൻ എഐസിസി നിർദേശം നൽകുകയും ചർച്ചയ്ക്ക് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. തങ്ങളെ ഇരുട്ടിൽ നിർത്തിയാണ് പുനസംഘടന നടപടികളെന്ന് കാണിച്ച് എട്ട് എം.പിമാരാണ് പരാതി നൽകിയിരുന്നത്.
Story Highlights: kpcc-moves-ahead-with-reorganization-amid-controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here