Advertisement

“മകൾക്കായി കാത്തിരുന്ന്”; യുക്രൈനിൽ നിന്ന് മകളുടെ മടങ്ങി വരവ് കാത്ത് ഒരമ്മ…

March 1, 2022
Google News 2 minutes Read

യുക്രൈനിൽ നിന്നുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മെ ആശങ്കപ്പെടുത്തുന്നത്. റഷ്യയുടെ ആക്രമണത്തിൽ തളരാതെ പോരാടുന്ന ഒരു ഭരണകൂടത്തെയും ഒരു ജനതയെയും നമ്മൾ കണ്ടു. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനിടയിൽ മണിപ്പൂരിലെ ഒരമ്മ യുക്രൈനിൽ കുടുങ്ങിപ്പോയ തന്റെ മക്കൾക്കായി കാത്തിരിക്കുകയാണ്. ഇംഫാൽ സ്വദേശിയായ മേധാ ദേവി, ഇപ്പോൾ യുക്രൈനിലെ കുടുങ്ങിക്കിടക്കുന്ന മകൾ നികിത ദേവിയെ കാത്തിരിക്കുകയാണ്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് നികിത.

റഷ്യ-യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചുവരാനാകാതെ കുടുങ്ങി കിടക്കുകയാണ് നികിത. വീട്ടുകാർ പണം അയച്ചുനൽകിയെങ്കിലും പണം പിൻവലിക്കാൻ സാധിക്കുന്നില്ല. “എന്റെ മകളെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഞാൻ അവൾക്ക് പണം അയച്ചു നൽകി. എന്നാൽ അവൾക്കത് പിൻവലിക്കാൻ സാധിക്കുന്നില്ല. അവൾ റഷ്യൻ അതിർത്തിയ്ക്ക് സമീപമാണ് താമസിക്കുന്നത്. പോളണ്ടിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതും സാധ്യമാകുന്നില്ല. എന്നും അമ്മ മേധാ ദേവി പറഞ്ഞു.

Read Also : വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുമതി; തകരുന്ന ജീവിതങ്ങൾക്കിടയിലും തങ്ങളുടെ പൊന്നോമനകളെ ചേർത്തുപിടിച്ച് ജനങ്ങൾ…

യുക്രൈനിൽ സ്ഥിതിഗതികൾ വഷളായതിനാൽ മകളുമായുള്ള ആശയവിനിമയത്തിന് മോശം മൊബൈൽ കണക്റ്റിവിറ്റിക്ക് തടസ്സമായി. വികാരാധീനയായാണ് മേധാ ദേവി തന്റെ ഈ ദുരനുഭവം പങ്കുവെച്ചത്. ടൈംസ് നൗ റിപ്പോർട്ട് അനുസരിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ അടിയന്തര ക്രമീകരണം ആവശ്യപ്പെട്ട് കുടുംബം മണിപ്പൂർ സ്‌പെഷ്യൽ സെക്രട്ടറിയെ കണ്ടു. മണിപ്പൂരിലെ വേറെയും മൂന്ന് മെഡിക്കൽ വിദ്യാർഥികൾ യുക്രൈനിൽ കുടുങ്ങിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായും കുടുംബം അവകാശപ്പെട്ടു.

അതേസമയം, പെൺകുട്ടിയെ ഒഴിപ്പിക്കാൻ നികിതയുടെ അമ്മാവൻ സഞ്ജിത് സിംഗ് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചു. വൈദ്യശാസ്ത്രം പഠിക്കാൻ ധാരാളം വിദ്യാർത്ഥികളാണ് യുക്രൈനിലേക്ക് പോകുന്നത്. മേഘാലയ, അസം, സിക്കിം എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Story Highlights: Mother in Manipur awaits for daughter to return from Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here