Advertisement

പട്നയിലെ തെരുവിൽ ഭിക്ഷ യാചിച്ച് ജീവിച്ച അനാഥ പെൺകുട്ടി; ഇന്നവൾ കഫേ നടത്തുന്നു…

March 1, 2022
Google News 2 minutes Read

ജീവിതത്തിലെ ചെറിയ വിഷമങ്ങളിൽ തളർന്നു പോകുന്നവരാണ് നമ്മളിൽ മിക്കവരും. അപ്പോൾ നമുക്ക് പ്രചോദനമാകുന്നു നിരവധി ആളുകളുണ്ട്. അവരുടെ ജീവിത കഥകളുമുണ്ട്. തളരുമ്പോൾ നമ്മളെ മുന്നോട്ട് നയിക്കാൻ. തെരുവിൽ ഭിക്ഷ യാചിച്ച അനാഥ പെൺകുട്ടിയിൽ നിന്ന് കഫെ നടത്തിപ്പുകാരിയിലേക്ക് എത്തിയ ഒരു പെൺക്കുട്ടിയുടെ കഥ പറയാം. പട്നയിൽ നിന്നാണ് ഈ പ്രചോദനാത്മകമായ സംഭവം നടക്കുന്നത്. വളരെ കുഞ്ഞിലെ പട്നയിലെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപെട്ടതാണ് ഈ പെൺകുട്ടി. പേര് ജ്യോതി. ഇപ്പോൾ അവൾക്ക് 19 വയസ്സ് പ്രായമുണ്ട്. മാതാപിതാക്കളെ കുറിച്ച് ഒന്നും തന്നെ അറിയില്ല. കുട്ടിക്കാലത്ത് തന്നെ ദത്തെടുത്ത യാചക ദമ്പതികൾക്കൊപ്പമാണ് അവൾ വളന്നത്. അവർക്കൊപ്പം ഭിക്ഷ യാചിച്ച് പണം സമ്പാദിക്കാൻ തുടങ്ങി. ഭിക്ഷ യാചിച്ചും മാലിന്യം പെറുക്കിയും ജീവിതം തുടങ്ങി. പക്ഷെ ഈ വേളയിലെല്ലാം വിദ്യാഭ്യാസം നേടാൻ അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.

അവളുടെ കുട്ടിക്കാലം ഭിക്ഷാടനത്തിലേക്ക് പോയെങ്കിലും വിദ്യാഭ്യാസം നേടാനുള്ള അവളുടെ ആഗ്രഹം എപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നു. ഒരു സന്നദ്ധ സംഘടനയായ റാംബോ ഫൗണ്ടേഷനിലൂടെ അവളെ സഹായിക്കാൻ പട്‌ന ജില്ലാ ഭരണകൂടം തീരുമാനിച്ചപ്പോൾ ജ്യോതിയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ കണ്ടുവെന്നും ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. റാംബോ ഫൗണ്ടേഷനിൽ ചേർന്ന ശേഷം പഠനം തുടരുകയും മെട്രിക്കുലേഷൻ പരീക്ഷ പാസാകുകയും ചെയ്ത ജ്യോതി ഉപേന്ദ്ര മഹാരതി ഇൻസ്റ്റിറ്റ്യൂട്ടിൽ മധുബനി ചിത്രകലയിൽ പരിശീലനവും നേടി.

Read Also : “മകൾക്കായി കാത്തിരുന്ന്”; യുക്രൈനിൽ നിന്ന് മകളുടെ മടങ്ങി വരവ് കാത്ത് ഒരമ്മ…

അവളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ജീവിതത്തിൽ അവൾ മുന്നേറിക്കൊണ്ടേ ഇരുന്നു. ഇന്ന് അവൾക്ക് ഒരു കഫെറ്റിരിയ നോക്കി നടത്താനുള്ള ജോലി ലഭിച്ചു. നിലവിൽ, ജ്യോതി പകൽ സമയത്ത് കഫേ നടത്തുകയും ഒഴിവു സമയങ്ങളിൽ പഠിക്കുകയും ചെയ്യുന്നു. മാർക്കറ്റിംഗ് മേഖലയിൽ ഒരു കരിയർ ഉണ്ടാക്കാനാണ് ജ്യോതിയുടെ ആഗ്രഹം. ഓപ്പൺ സ്കൂൾ പഠനത്തിലൂടെ പഠനം തുടരുകയാണ് അവൾ. ഓരോ കുട്ടിയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അർഹരാണെന്നും വിദ്യാഭ്യാസം നേടാനും അഭിമാനത്തോടെയും അന്തസ്സോടെയും ജീവിതം നയിക്കാനും അവർ അർഹരാണെന്ന് ജ്യോതിയുടെ കഥ നമ്മോട് പറയുന്നു.

Story Highlights: Orphan Girl Who Lived Off Begging At Patna Train Station Now Runs A Cafe

.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here