Advertisement

റഷ്യയെയും ബലാറസിനെയും വിലക്കി വേൾഡ് റഗ്ബി

March 1, 2022
Google News 1 minute Read

യുക്രൈനെതിരെ നടത്തുന്ന യുദ്ധത്തിൻ്റെ അടിസ്ഥാനത്തിൽ റഷ്യയ്ക്കും ബലാറസിനുമെതിരെ വേൾഡ് റഗ്ബി. ഇരു രാജ്യങ്ങളെയും അനിശ്ചിത കാലത്തേക്ക് വേൾഡ് റഗ്ബി വിലക്കി. വേൾഡ് റഗ്ബിയിലെ റഷ്യയുടെ അംഗത്വവും റദ്ദാക്കി. നേരത്തെ, ഫിഫയും റഷ്യയെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് റഷ്യയെ വിലക്കിയ ഫിഫ റഷ്യന്‍ ക്ലബ്ബുകളെയും നിരോധിച്ചിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും റഷ്യന്‍ ക്ലബ്ബുകള്‍ക്ക് കളിക്കാനാകില്ല. ഇതോടെ 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ റഷ്യക്ക് പങ്കെടുക്കാനാകില്ല. ഈ വര്‍ഷം നടക്കേണ്ട വനിതാ യൂറോ കപ്പിലും റഷ്യയെ പങ്കെടുപ്പിക്കില്ല.

അതിനിടെ റഷ്യന്‍, ബെലാറസ് താരങ്ങളെ വിലക്കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും നടപടിയെടുത്തു. റഷ്യയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തില്ലെന്ന് നേരത്തെ ഫിഫ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. മറ്റ് വേദികളിലെ മത്സരങ്ങളില്‍ റഷ്യയ്ക്ക് സ്വന്തം രാജ്യത്തിന്റെ പതാകയോ ദേശീയ ഗാനമോ ഉപയോഗിക്കാന്‍ അനുമതിയില്ല.

ജഴ്‌സിയില്‍ റഷ്യ എന്ന് ഉപയോഗിക്കാനും അനുമതിയില്ല. പകരം, റഷ്യ ഫുട്‌ബോള്‍ യൂണിയന്റെ ചുരുക്കെഴുത്തായ ‘ആര്‍എഫ്‌യു’ ഉപയോഗിക്കാം. യുക്രൈനിലെ സാഹചര്യം വഷളായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫ അറിയിച്ചിരുന്നു.

Story Highlights: Russia Belarus Suspended World Rugby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here