യുദ്ധത്തില്‍ അണി ചേരാന്‍ വിദേശികളെ ക്ഷണിച്ച് യുക്രൈന്‍; വിസയില്ലാതെ വരാം

റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികളെ ക്ഷണിച്ച് യുക്രൈന്‍. യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികള്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് സെലന്‍സ്‌കി സര്‍ക്കാര്‍. വിദേശികള്‍ക്ക് വിസയില്ലാതെ രാജ്യത്തെത്താന്‍ അവസരമൊരുക്കാമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരിക്കുന്നത്.
റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പടക്കളത്തിലേക്കിറങ്ങാന്‍ സന്നദ്ധരാകുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്‍ അറിയിച്ചു. വിസ താത്കാലികമായി എടുത്ത് കളയാനുള്ള ഉത്തരവില്‍ സെലന്‍സ്‌കി ഒപ്പുവെച്ചെന്നാണ് വിവരം.
ഇന്ന് മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നത് വരെ ഉത്തരവ് തുടരുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പ് വെച്ചതിന് പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതി അദ്ദേഹം രാജ്യത്ത് നടപ്പാക്കുന്നത്.
Story Highlights: Ukraine invites foreigners to join war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here