Advertisement

‘ഈ മണ്ണിൽ നിങ്ങളോടൊപ്പം ജീവിക്കുന്നതിൽ അഭിമാനിക്കുന്നു’ ; വൈകാരികസന്ദേശവുമായി സെലെൻസ്കിയുടെ ഭാര്യ ഒലീന

March 1, 2022
Google News 3 minutes Read

യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും വീടുകൾ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. മറുവശത്ത്, യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആദ്യ ദിവസം മുതൽ സ്വന്തം നാട് വിട്ടുപോകാൻ വിസമ്മതിച്ചു. ഭാര്യ ഒലീന സെലെൻസ്‌കയും ഭർത്താവിനൊപ്പമുണ്ട്. സോഷ്യൽ മീഡിയ വഴിയും അവൾ നിരന്തരം ആളുകളോട് സംസാരിക്കുന്നു. ഇപ്പോഴിതാ യുക്രൈന്റെ പ്രഥമ വനിത സെലെൻസ്‌ക തന്റെ ഭർത്താവിനെയും രാജ്യത്തെയും പിന്തുണച്ച് സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

‘എന്റെ പ്രിയപ്പെട്ട നാട്ടുകാരെ! ഇന്ന് ഞാൻ നിങ്ങളെ എല്ലാവരെയും ടിവിയിലും തെരുവുകളിലും ഇന്റർനെറ്റിലും കാണുന്നു. ഞാൻ നിങ്ങളുടെ പോസ്റ്റുകളും വിഡിയോകളും കാണുന്നുണ്ട്, എന്റെ നാടിന്റെ മണ്ണിൽ നിങ്ങളോടൊപ്പം ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ ഭർത്താവിനും പൊതുജനത്തിനുമിടയിൽ ആയിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.‘ അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മറ്റൊരു പോസ്റ്റിൽ യുക്രെയ്നിൽ കഴിഞ്ഞ ദിവസം ജനിച്ച കുട്ടിയുടെ ചിത്രവും അവർ പങ്കുവച്ചു. ‘ഈ കുട്ടി ജനിച്ചത് കീവ് ബോംബ് ഷെൽട്ടറിലാണ്. വ്യത്യസ്ത സാഹചര്യങ്ങളിലും സമാധാനാന്തരീക്ഷത്തിലും ഈ കുഞ്ഞ് ജനിക്കണമായിരുന്നു. നമ്മൾ സൈന്യമാണ്, അത് നിങ്ങൾ കുട്ടികൾ കാണണം. “ സെലെൻസ്ക കുറിച്ചു.

Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു

ഒലീന സെലെൻസ്ക ആർക്കിടെക്റ്റും, തിരക്കഥാകൃത്തുമാണ്.സ്റ്റുഡിയോ ക്വാർട്ടിൽ-95 എന്ന പ്രൊഡക്ഷൻ ഹൗസിന്റെ സഹസ്ഥാപകയുമാണ് ഒലീന. ഇപ്പോഴും ചില ഷോകളിലും സിനിമകളിലും സ്ക്രിപ്റ്റ് എഴുതാറുമുണ്ട് ഒലീന.ഒലീന സെലെൻസ്‌കയുടെയും സെലെൻസ്‌കിയുടെയും വിവാഹം 2003 ലാണ് നടന്നത്. 2019-ൽ, ഫോക്കസ് മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 യുക്രേനിയക്കാരുടെ പട്ടികയിൽ സെലെൻസ്‌ക 30-ാം സ്ഥാനത്തെത്തി.

Story Highlights: zelenskyy-wife-olena-zelenska-instagram-post-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here