കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ കിണറിൽ വീണു; പുറകെ എടുത്ത് ചാടി ഐഫയും; ധീരതയ്ക്ക് കൈയടിച്ച് നാട്ടുകാർ

കളിക്കുന്നതിനിടെ കിണറിൽ വീണ ഒന്നര വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഐഫ ഷാഹിന. പട്ടാമ്പിയിലാണ് സംഭവം. ( aifa rescued infant from well )
പട്ടാമ്പി നാഗലശ്ശേരി വാവന്നൂർ ചാലിപ്പുറം മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷ ഷാഹിനയുടെയും ഒരുവയസുകാരനായ മകൻ
മുഹമ്മദ് ഹിസാം തഹാൻ വീട്ടിലെ കിണറിന്റെ അരികിൽ നിന്ന് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കിണറിലേക്ക് വീണത്. ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഐഷയുടെ സഹോദരി ഐഫ പിറകെ കിണറിലേക്ക് എടുത്തുചാടി.
പതിനെട്ട് കോൽ ആഴമുള്ളതായിരുന്നു കിണർ. കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് ശരീരത്തോട് ചേർത്ത് വച്ച് നീന്തിയും തുഴഞ്ഞും നിൽക്കുകയായിരുന്നു ഐഫ. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികളായ അമിദും, അബ്റാറും പിന്നാലെ കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ ഇവർ ഉയർത്തി നിർത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പൊലീസും പട്ടാമ്പിയിൽ നിന്നുള്ള ഫയർ യൂണിറ്റും എത്തിയാണ് കുഞ്ഞിനെയും മറ്റ് മൂന്ന് പേരെയും കിണറിൽ നിന്ന് രക്ഷിച്ചത്.
Read Also : കുഞ്ഞിനെ രക്ഷിക്കാൻ ട്രെയിന്‍ മുന്നിൽ ചാടി യുവാവ്; ധീരതയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
വല കൊണ്ടുള്ള കുട്ട താഴേക്കിറക്കി ഓരോരുത്തരെയായാണ് കിണറിൽ നിന്ന് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ഐഫയുടെ കാലിന് നേരിയ പരുക്ക് പറ്റിയിട്ടുണ്ട്. കോഴിക്കോട് ഫറൂഖ് കോളേജിലെ എം.ബി.എ. വിദ്യാർഥിനിയായ ഐഫ ഷാഹിന്‍ ധീര പ്രവർത്തിയിലൂടെ നാട്ടുകാരുടെ കൈയ്യടി നേടിയിരിക്കുകയാണ്.
Story Highlights: aifa rescued infant from well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here