തമിഴ് നടി അഖില അമേരിക്കൻ സൈന്യത്തിൽ ചേർന്നു

തമിഴ് നടി അഖില നാരായണൻ അമേരിക്കൻ സൈന്യത്തിൽ ചേർന്നു. സൈന്യത്തിൽ അഭിഭാഷകയായാണ് അഖില നിയമനം നേടിയത്. ( tamil actress akhila joins us army )
യുഎസ് ആർമിയിലെ കോംബാറ്റ് ട്രെയ്‌നിംഗ് എല്ലാം പൂർത്തിയാക്കിയ താരം യുഎസ് സൈന്യത്തിന്റെ നിയമോപദേശകയായാകും പ്രവർത്തിക്കുക. താൻ താമസിക്കുന്ന രാജ്യമായ അമേരിക്കയെ സേവിക്കുകയെന്നത് തന്റെ കർതവ്യമാണെന്ന് അഖില വിശ്വസിക്കുന്നു.
അഭിഭാഷക മാത്രമല്ല അധ്യാപിക കൂടിയാണ് അഖില. അമേരിക്കയിൽ ‘നൈറ്റിംഗേൽ സ്‌കൂൾ ഓഫ് മ്യൂസിക്ക്’ എന്ന ഓൺലൈൻ സംഗീത ക്ലാസും അഖില നടത്തുന്നുണ്ട്.
Read Also : യുക്രൈൻ പോരാട്ടത്തിൽ ‘അസോവ്’ റെജിമെന്റും; ലോകം ഭീതിയോടെ നോക്കുന്ന ഈ പ്രത്യേക സേന ആരാണ് ?
തമിഴ് സംവിധായകനായ അരുളിന്റെ ഹൊറർ ചിത്രമായ ‘കാദംബരി’ എന്ന സിനിമയിലൂടെയാണ് അഖില അഭിനയരംഗത്ത് എത്തുന്നത്.
Story Highlights: tamil actress akhila joins us army
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here