ഒറ്റ ദിവസം കൊണ്ട് ഇന്റർനെറ്റ് ആക്ടിവേറ്റ് ചെയ്ത് മസ്‌ക് വാക്ക് പാലിച്ചു; നന്ദി പറഞ്ഞ് യുക്രൈന്‍…
ഇന്ന് യുക്രൈനുകാരുടെ ഹീറോയാണ് ഇലോണ്‍ മസ്ക്. റഷ്യൻ അധിനിവേശത്തിൽ യുക്രൈൻ ജനത പൊരുതുമ്പോൾ കൈത്താങ്ങായിരിക്കുകയാണ് മസ്‌ക്. യുക്രൈനിൽ പലയിടങ്ങളിലായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നഷ്ടപ്പെട്ടപ്പോൾ യുക്രൈനെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ടെസ്ല മേധാവിയും ലോക ധനികനുമായ ഇലോണ്‍ മസ്‌കാണ് രംഗത്ത് എത്തിയത്. തന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് യുക്രൈനായി ആക്ടിവേറ്റ് ചെയ്തതായിമസ്‌ക് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ടാണ് മസ്ക് ഇന്‍റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത് നൽകിയത്. യുക്രൈൻ ഇലോൺ മസ്‌ക് നൽകിയ വാക്കാണ് ഇതിലൂടെ പാലിക്കപ്പെട്ടത്.
സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്ക് അറിയിച്ചിരുന്നു. അതും ഇപ്പോൾ യുക്രൈനിന് ലഭ്യമാക്കിയിരിക്കുകയാണ് മസ്‌ക്. പടിഞ്ഞാറന്‍ യുക്രൈനിലാണ് ഈ സാമഗ്രികള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മസ്കിന് നന്ദി അറിയിച്ച് യുക്രൈൻ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ മസ്ക് അയച്ച സാമഗ്രികളുടെ ചിത്രങ്ങൾ ചേർത്ത് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനെ മസ്ക് തിരിച്ച് അഭിവാദ്യം ചെയ്യുന്നുണ്ട്.
@elonmusk, while you try to colonize Mars — Russia try to occupy Ukraine! While your rockets successfully land from space — Russian rockets attack Ukrainian civil people! We ask you to provide Ukraine with Starlink stations and to address sane Russians to stand.
— Mykhailo Fedorov (@FedorovMykhailo) February 26, 2022
സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സഹായം അഭ്യർത്ഥിച്ച് നാല് ദിവസം മുന്‍പാണ് യുക്രൈൻ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇലോണ്‍ മസ്കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചത്. പത്ത് മണിക്കൂറിന് ശേഷമാണ് സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ യുക്രൈനില്‍ ആക്ടിവേറ്റ് ചെയ്തുവെന്ന് അറിയിച്ചാണ് മസ്‌ക് ഇതിന് മറുപടി നൽകിയത്. ഇതോടെ മസ്കിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആളുകൾ പ്രതികരിക്കുന്നത്.
ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് വലിയ നഷ്ടം സംഭവിച്ചു എന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ടെസ്ല, സ്പേസ് എക്സ് മേധാവിയുടെ ആകെ സ്വത്തിന്‍റെ മൂല്യം 200 ബില്ല്യന്‍ ഡോളറില്‍ താഴെയെത്തിയെന്ന് ബ്ലൂംബര്‍ഗ് ഇന്‍ഡക്‌സിന്‍റെ പുതിയ കണക്ക്. മസ്‌കിന്റെ ഇപ്പോഴത്തെ ആകെ ആസ്തിയുടെ മൂല്യം 198.6 ബില്ല്യന്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 340 ബില്ല്യന്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ ഇപ്പോഴത്തെ ഈ ഇടിവ് കാര്യമാക്കേണ്ടതില്ല എന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ആമസോണ്‍ കമ്പനി സ്ഥാപകന്‍ ജെഫ് ബേസോസിന്റെ ആസ്തിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ആസ്തിയിലുമെല്ലാം ഇടിവ് സംഭവിച്ചിട്ടുണ്ട്.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here