തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം പാലോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജു ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിജു ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇന്നലെ പ്രദേശത്ത് ഒരു ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഉത്സവത്തിൽ പങ്കുകൊള്ളാൻ പോയതായിരുന്നു സൗമ്യ. ഉത്സവത്തിനു പോയിട്ട് സൗമ്യ തിരികെവന്നപ്പോൾ ഷിജു വീടിനു പിൻവശത്തിരുന്ന് ഫോൺ വിളിക്കുന്നത് കണ്ടു. തുടർന്ന് ഇവർ തമ്മിൽ ചെറിയ രീതിയിലുള്ള വഴക്കുണ്ടായി. വഴക്ക് തർക്കത്തിലെത്തുകയും സൗമ്യ ഭർത്താവിനെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം സൗമ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ 4 വർഷമായി വിദേശത്തുള്ള ഷിജു നാട്ടിൽ നിന്ന് വന്നിട്ട് 10 ദിവസമേ ആയിരുന്നുള്ളൂ.
Story Highlights: wife killed husband thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here