Advertisement

ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയാൽ നടപടി; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

March 3, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാൾ രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്നത് ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേസ് തീർപ്പാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആരോപണ വിധേയരായ സുരക്ഷാ ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മർദ്ദനമേറ്റ അരുൺദേവിന്റെ മൊഴി പ്രകാരം മൂന്ന് സുരക്ഷാ ജീവനക്കാർക്കെതിരെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് തിരുവനന്തപുരം ഐ ജി കമ്മീഷനെ അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ചിറയിൻകീഴ് കീഴ്വിലും സ്വദേശി അരുൺദേവിനാണ് (28) മർദ്ദനമേറ്റത്. തർക്കത്തിനൊടുവിൽ അരുണിനെ പിടിച്ച് വലിച്ച് വിശ്രമമുറിയുടെ സമീപത്ത് എത്തിച്ച് ജീവനക്കാർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ മർദ്ദനദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പഴയ മോർച്ചറിക്ക് എതിർവശം 17, 18, 19 വാർഡുകളിലേക്കുള്ള പ്രവേശന ഗേറ്റിൽ 2021 നവംബർ 19 നാണ് സംഭവമുണ്ടായത്. അമ്മൂമ്മക്ക് 2 ദിവസമായി അരുൺ കൂട്ടിരിക്കുകയായിരുന്നു. ഇക്കോ ടെസ്റ്റിന്റെ ഫലം വാങ്ങി വരുമ്പോഴാണ് ജീവനക്കാർ തടഞ്ഞത്.

Story Highlights: action-if-hospital-staff-misbehave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement