പശ്ചിമ ബംഗാളിലെ ആക്രമണം: പ്രതികൾക്കെതിരെ നടപടി വേണമെന്ന് അനിർബൻ ഗാംഗുലി
തദ്ദേശ തെരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തെഴുതി അനിർബൻ ഗാംഗുലി. ബിജെപി നേതാവിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച ഗാംഗുലി, സംസ്ഥാന ചീഫ് സെക്രട്ടറി സംഭവത്തെ ഭരണഘടനാ പ്രതിസന്ധിയായി വിശേഷിപ്പിക്കുമോയെന്നും ചോദിച്ചു.
ഭട്ടാചാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. വിഷയത്തിൽ ഉടനടി നടപടിയെടുക്കണമെന്നും അദ്ദേഹം മമതയോട് ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ ഇത്തരം ആക്രമണത്തിന്റെ ആഘാതം ഏറ്റുവാങ്ങിയ മമത, പാർട്ടി പ്രവർത്തകരുടെ കൊള്ളരുതായ്മകൾക്ക് നേരെ കണ്ണടയ്ക്കുന്നത് അതിശയകരമാണ്. പാർട്ടി ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണ ഭട്ടാചാര്യയ്‌ക്കെതിരായ ആക്രമണത്തെ അപലപിക്കാൻ വാക്കുകൾ പോരാ. ചീഫ് സെക്രട്ടറി ഇതിനെ ഭരണഘടനാ പ്രതിസന്ധി എന്ന് വിശേഷിപ്പിക്കുമോ? ഇത് ഭരണഘടനാ പ്രതിസന്ധി അല്ലെങ്കിൽ പിന്നെ എന്താണെന്നും ബിജെപി നേതാവ് ചോദിച്ചു. ഈ വിഷയം മനസ്സിലാക്കുകയും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുകയും, പശ്ചിമ ബംഗാൾ നിയമവാഴ്ചക്ക് കീഴിലാണെന്ന് തെളിയിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അനിർബൻ ഗാംഗുലി കൂട്ടിച്ചേർത്തു.
Story Highlights: bjp-leader-attack-anirban-ganguly-wants-strict-action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here