തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസിൽ തീപിടുത്തം; ആളപായമില്ല

തൃശൂർ അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടുത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്.കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുൾപ്പെടെ തീ പടർന്നിട്ടുണ്ട്. കാറ്റ് വീശുന്നതിനാൽ കരിയിലകളിലേക്കും വൃക്ഷങ്ങളിലേക്കും അതിവേഗത്തിലാണ് തീ പടരുന്നത്.
നിലവിൽ തീ നിയന്ത്രണ വിധേയമായി.ആർക്കും പരിക്കുകളില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി. മേഖലയിൽ കനത്ത പുക ഉയർന്ന് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.
അതേസമയം കൊല്ലം പുനലൂരിൽ വൻ തീപിടിത്തം. എവിറ്റിയുടെ ഉടമസ്ഥയിലുള്ള പ്ലാച്ചേരിയിലെ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. റബർതൈകൾ കത്തി നശിച്ചു. ഫയർഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നുവെങ്കിലും കാറ്റ്ശക്തമായതിനാൽ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
Story Highlights: fire-attack-school-of-drama-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here