Advertisement

അധിനിവേശം ഒഴിവാക്കാമായിരുന്നു, സംഭവിക്കുന്നത് ദുരന്തം; ആൻഡ്രി കോർട്ടുനോവ്

March 3, 2022
Google News 1 minute Read

യുക്രൈൻ അധിനിവേശം ഒഴിവാക്കാമായിരുന്നു എന്ന് ആൻഡ്രി കോർട്ടുനോവ്. വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ഏഞ്ചല മെർക്കൽ, ചൈനീസ് പ്രസിഡന്റിനും മാത്രമേ സാധിക്കുയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മുൻ പിന്തുണക്കാരനും, റഷ്യൻ പാർലമെന്റായ ഡുമയുടെ വിദേശകാര്യ ഉപദേശകനുമാണ് ആൻഡ്രി കോർട്ടുനോവ്.

യുക്രൈനിൽ സംഭവിക്കുന്നത് ഒരു ദുരന്തമാണ്. തീർച്ചയായും ഈ സാഹചര്യത്തെ ഒഴിവാക്കാമായിരുന്നു. യുദ്ധം തുടരുന്നത് കണ്ട് നിൽക്കാൻ കഴിയില്ലെന്നും സമാധാന ഉടമ്പടിയിലെത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും കോർട്ടുനോവ് പറയുന്നു. പിന്നോട്ട് പോകാൻ പുടിന് കഴിയില്ല, രാഷ്ട്രീയമായി അത് അദ്ദേഹത്തിന് അപകടകരമാണ്. യുദ്ധം പുടിന് നിർണ്ണായകമാണെന്നും ആൻഡ്രി കൂട്ടിച്ചേർക്കുന്നു.

അതേസമയം റഷ്യൻ മിസൈൽ ആക്രമണത്തിൽ ബംഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒൽവിയ തുറമുഖത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബംഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു.

കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടതെന്ന് അപ്പാർട്ട്‌മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫൽ പറഞ്ഞു.

Story Highlights: merkel-or-xi-could-broker-a-solution-ex-putin-supporter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here