Advertisement

ടിക്കറ്റ് പരിശോധനയ്ക്കിടെ ലൈറ്റിട്ടു;
മലബാര്‍ എക്‌സ്പ്രസിലെ ടിടിഇയെ യാത്രക്കാരന്‍ മര്‍ദിച്ചു

March 3, 2022
1 minute Read

ടിക്കറ്റ് പരിശോധനയ്ക്കായി ലൈറ്റിട്ടതില്‍ പ്രകോപിതനായ യാത്രക്കാരന്‍ മലബാര്‍ എക്‌സ്പ്രസിലെ ടിടിഇയെ മര്‍ദിച്ചു. ചീഫ് ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ എസ്. സുരേഷ്‌കുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട തിരുവല്ല നിരണം കിഴക്കേടത്ത് വീട്ടില്‍ ഷാജി പി. ജോണിനെതിരെ (62) കൊല്ലം റെയില്‍വെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.20 ഓടെ ട്രെയിന്‍ കടയ്ക്കാവൂരില്‍ എത്തിയപ്പോഴാണ് സംഭവം.

Read Also : പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് ഇരുപത് വര്‍ഷം കഠിന തടവും നാലുലക്ഷത്തി പതിനായിരം രൂപ പിഴയും

പരിശോധനയ്ക്കായി ബി 2 കോച്ചിലെത്തിയ ചീഫ് ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍ വെളിച്ചമില്ലാത്തതിനാല്‍ ലൈറ്റ് ഇടുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഷാജി സുരേഷ്‌കുമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി.

സംഭവത്തിന് ശേഷം ട്രെയിന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റിഡിയിലെടുത്തത്. നെഞ്ചുവേദനയുണ്ടെന്ന് ഷാജി പറഞ്ഞതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

Story Highlights: Passenger beats TTE on Malabar Express

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top