Advertisement

പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് ഇരുപത് വര്‍ഷം കഠിന തടവും നാലുലക്ഷത്തി പതിനായിരം രൂപ പിഴയും

March 3, 2022
2 minutes Read

പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് ഇരുപത് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കൊല്ലം ഫസ്റ്റ് അഡിഷണല്‍ സെഷന്‍സ് കോടതി. കൊല്ലം തഴുത്തല പുഞ്ചിരിച്ചിറ കോളനിയില്‍ സുനില്‍ ഭവനത്തില്‍ സുനിലിനാണ് (27) ജീവപര്യന്തവും ഇരുപത് വര്‍ഷം കഠിന തടവും ലഭിച്ചത്. നാലുലക്ഷത്തി പതിനായിരം രൂപ പിഴയായും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും ഒരു മാസവും കൂടി അധികതടവ് അനുഭവിക്കണം. കൊല്ലം ഫസ്റ്റ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.എന്‍. സുജിത്താണ് പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്.

പട്ടികജാതി-വര്‍ഗ പീഡന നിയമപ്രകാരം ജീവപര്യന്തവും അന്‍പതിനായിരം രൂപ പിഴയും, പോക്സോ ആക്ടിലെ നാലാം വകുപ്പ് പ്രകാരം പത്തുവര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും, പോക്സോ ആക്ടിലെ എട്ടാം വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 450 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം തടവും പതിനായിരം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

Read Also : 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതിക്ക് 15 വര്‍ഷം കഠിന തടവ്

2017 മാര്‍ച്ച് 17ന് അമ്മൂമ്മയുടെ വീടിന് സമീപം തുണി അലക്കിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. പീഡനത്തിനിടെ പെണ്‍കുട്ടി യുവാവിനെ കടിച്ച പരിക്കിന്റെ പാട് തിരുവനന്തപുരം ഡെന്റല്‍ കോളജ് അസി. പ്രൊഫസര്‍ ഡോ. എസ്.കെ. പദ്മകുമാര്‍ തിരിച്ചറിഞ്ഞതും പെണ്‍കുട്ടിയുടെ മൊഴിയും കുറ്റം തെളിയിക്കാന്‍ സഹായകമായി.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. ടി.പി. സോജ തുളസീധരന്‍, അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍ എന്നിവര്‍ ഹാജരായി.

Story Highlights: The young man who raped a 16-year-old girl was sentenced to 20 years rigorous imprisonment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top