Advertisement

മദ്യപിച്ചെത്തിയ വയോധികന്‍ ബന്ധുകള്‍ക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

March 3, 2022
Google News 1 minute Read

കൊല്ലം പത്തനാപുരത്ത് മദ്യപിച്ചെത്തിയ വയോധികന്‍ ബന്ധുകള്‍ക്കും അയല്‍വാസികള്‍ക്കും മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പത്തനാപുരം പിറവന്തൂര്‍ അലിമുക്ക് പണ്ടകശാല ക്ലാവറ തെക്കേക്കരയില്‍ വിക്രമനാണ് (65) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ വിക്രമന്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ കരിയിലയും പേപ്പറുകളും കൂട്ടി തീയിട്ടു. തുടര്‍ന്ന് ശരീരത്തില്‍ മണ്ണെണ്ണയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വസ്ത്രത്തില്‍ പടര്‍ന്ന തീ ആളി കത്തുകയായിരുന്നു. ഈ സമയം ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല.

Read Also : 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതിക്ക് 15 വര്‍ഷം കഠിന തടവ്

ഓടിക്കൂടിയ നാട്ടുകാര്‍ വിക്രമനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിക്രമന്‍ മദ്യ ലഹരിയില്‍ മുന്‍പും പല തവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പത്തനാപുരം പൊലീസ് കേസെടുത്തു. വിക്രമന്റെ ഭാര്യ: സുമതി. മക്കള്‍ : സുജിത. സുജിത്ത്.

Story Highlights: The elderly man committed suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here