റഷ്യന്‍ അതിസമ്പന്നരേയും പുടിനുമായി ബന്ധമുള്ള പ്രമുഖരേയും വിലക്കി അമേരിക്ക

യുക്രൈന്‍ പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് റഷ്യ നടത്തുന്ന അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ റഷ്യയ്ക്കുമേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് അമേരിക്ക. റഷ്യന്‍ അതിസമ്പന്നരേയും പുടിനുമായി ബന്ധമുള്ള പ്രമുഖരേയും അമേരിക്ക വിലക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് ഉള്‍പ്പെടെയുള്ള റഷ്യന്‍ ഉന്നതര്‍ക്കും വ്യക്തികള്‍ക്കുമെതിരെയുമാണ് വൈറ്റ് ഹൗസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ഇവരുടെ കുടുംബാംഗങ്ങള്‍ക്കും ബാധകമായിരിക്കും.
വിലക്കേര്‍പ്പെടുത്തിയ വ്യക്തികള്‍ക്ക് അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും വിസ നയങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക ശ്രംഖലയില്‍ നിന്നാകെ ഈ വ്യക്തികള്‍ പുറത്താക്കപ്പെടും. ഏതെങ്കിലും വിധത്തില്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്നവരുടെ അമേരിക്കയിലുള്ള എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുമെന്നും വൈറ്റ് ഹൗസ് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന യുക്രൈന്‍-റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാന്‍ ധാരണയായി. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ധാരണയായത്. ഈ ഇടനാഴികളില്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനായുള്ള നീക്കങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി.
വെടിനിര്‍ത്തല്‍ സംബന്ധിച്ചും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങളൊന്നും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞില്ല എന്നത് ലോകത്തിനാകെ നിരാശയുണ്ടാക്കി. വെടിനിര്‍ത്തലുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ല. രണ്ടാംവട്ട ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടായിട്ടില്ലെന്നും യുക്രൈന്‍ പ്രതിനിധി പറയഞ്ഞു. ഇനി ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
Story Highlights: america fresh sanction against russian elites amid war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here