‘രമേശ് ചെന്നിത്തലയുമായി അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ട’; വി ഡി സതീശന് മറുപടിയുമായി മുരളീധരന്‍

താന്‍ രമേശ് ചെന്നിത്തലയുമായി അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ടെന്ന് കെ മുരളീധരന്‍. കെ പി സി സി പുനസംഘടനയുടെ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അകലുന്നവര്‍ തമ്മില്‍ അടുക്കുമെന്നും അതില്‍ ആര്‍ക്കും അസ്വസ്ഥത ഉണ്ടാകേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാവിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു.
കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ഒരു സംഘം നിരന്തരം ശ്രമിക്കുന്നതായി വി ഡി സതീശന്‍ പ്രസ്താവിച്ചിരുന്നു. ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവര്‍ നടത്തുന്നു. ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. അവര്‍ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കുകയാണ് വേണ്ടതെന്നായിരുന്നു വി ഡി സതീശന്റെ പ്രസ്താവന.
Read Also : സിപിഐഎമ്മിന്റെ വികലനയംമൂലം വിദ്യാര്‍ത്ഥികള്‍ക്ക് കേരളം വിട്ടോടേണ്ടി വന്നു: കെ.സുധാകരന്‍
ഗ്രൂപ്പിന്റെ ഭാഗമായി ഒരു പദവിയിലും ഇരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുനഃസംഘടന സംബന്ധിച്ച് പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ എല്ലാവരുമായി ചര്‍ച്ച നടത്തി. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുമായി വിശദമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കും. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ പുനഃസംഘടനാ പൂര്‍ത്തിയാക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.
ഹൈക്കമാന്‍ഡിന്റെ വിലക്കോടെ വഴിമുട്ടിയ പുനഃസംഘടന തര്‍ക്കം പരിഹരിക്കാന്‍ സമവായശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചര്‍ച്ച നടത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിന്റെ അംഗത്വവിതരണം വേഗത്തിലാക്കാനും നേതൃത്വം തീരുമാനിച്ചിരുന്നു. അതേസമയം, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ കാണിച്ച ശേഷമേ പട്ടിക കൈമാറാന്‍ പാടുള്ളുവെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍.
നാല് എംപിമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍. രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍.പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ.രാഘവന്‍ എന്നിവരാണ് പരാതിപ്പെട്ടത്. കെപിസിസി, ഡിസിസി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കെന്ന് എംപിമാരുടെ ആരോപണം. നടപടി നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം താരിഖ് അന്‍വര്‍ കെ.സുധാകരന് കൈമാറിയിരുന്നു.
Story Highlights: k muraleedharan replay vd satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here