Advertisement

യുക്രൈൻ ആണവ നിലയത്തിലെ റഷ്യൻ ആക്രമണം; റേഡിയേഷൻ പുറത്തുപോയിട്ടില്ലെന്ന് യുഎൻ

March 4, 2022
Google News 1 minute Read

യുക്രൈൻ ആണവനിലയത്തിലെ റഷ്യൻ ആക്രമണത്തിൽ റേഡിയേഷൻ റിലീസ് ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ. യുഎനിൻ്റെ അറ്റോമിക് വാച്ച്‌ഡോഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആണവനിലയത്തിലെ തീ കെടുത്തിയിട്ടുണ്ട്. ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക് പറ്റിയതായാണ് റിപ്പോർട്ട്.

യുക്രൈൻ്റെ ആണവനിലയം ആക്രമിച്ചതിൽ റഷ്യക്കെതിരെ രൂക്ഷ വിമർശനവുമായി നേറ്റോ രംഗത്തെത്തി. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബെർഗ്. എതയും വേഗം യുക്രൈനിൽ നിന്ന് റഷ്യൻ സേനയെ പിൻവലിക്കണമെന്നും നേറ്റോ ആവശ്യപ്പെട്ടു. സമാധാന ചർച്ചകൾക്കാണ് നേറ്റോ ശ്രമിക്കുന്നത്. നേരിട്ട് യുദ്ധത്തിലേക്കിറങ്ങിയാൽ അതൊരു ആണവ യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടൽ.

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം ലോകനേതാക്കൾ അന്വേഷിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും വ്ളാദിമിർ സെലൻസ്കിയെ വിളിച്ചു. യുഎൻ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ഇതിനിടെ ഖേഴ്സൺ ടെലിവിഷൻ കേന്ദത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തു. യുക്രൈനിന്റെ തെക്കൻ മേഖലകളിൽ റഷ്യ ആധിപത്യം ഉറപ്പിച്ചു. ഖേഴ്സൺ നഗരം റഷ്യൻ സേന കൈയടക്കി.

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. യൂറോപ്പിലെ തന്നെ ഏറ്രവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെർണോബൈൽ ദുരന്തത്തേക്കാൾ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

റഷ്യ-യുക്രൈൻ യുദ്ധം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമാക്കുകയാണ് റഷ്യ. ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടുവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെർണിവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകൾ തകർന്നു.

Story Highlights: No radiation Ukraine plant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here