റഷ്യന്‍ അധിനിവേശം; യുക്രൈനില്‍ നിന്ന് 8 ദിവസത്തിനിടെ ജര്‍മനിയിലെത്തിയത് 18000ത്തോളം പേര്‍

റഷ്യന്‍ അധിനിവേശം ഒമ്പതാം ദിവസവും യുക്രൈനില്‍ തുടരുന്നതിനിടെ യുക്രൈനില്‍ നിന്ന് ജര്‍മനിയിലേക്ക് ഇതുവരെ പലായനം ചെയ്തത് 18000ത്തോളം പേരെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രാലയം. 18,436 പേരാണ് എട്ട് ദിവസത്തിനിടെ മാത്രം ജര്‍മനിയല്‍ എത്തിയത്. അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്.
ജര്‍മനിയില്‍ പലായനം ചെയ്‌തെത്തിയ ആളുകളില്‍ 15000ത്തോളം പേര്‍ യുക്രൈന്‍ പൗരന്മാരും മൂവായിരത്തോളം പേര്‍ മറ്റ് രാജ്യക്കാരുമാണ്. ‘യുദ്ധമേഖലയില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് വരാം. അവര്‍ ഉക്രേനിയന്‍ അഭയാര്‍ത്ഥികളാണോ മൂന്നാം രാജ്യക്കാരാണോ എന്നത് നോക്കുന്നില്ലെന്നും ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യുക്രൈനില്‍ നിന്നെത്തിയ മറ്റ് രാജ്യക്കാരില്‍ കൂടുതല്‍ പേരും യുക്രൈനില്‍ തന്നെ സ്ഥിരിതാമസമാക്കിയവരാണ്. അതിനാല്‍ അവര്‍ അഭയാര്‍ത്ഥികളാകുന്നില്ലെന്നും മന്ത്രാലയ വക്താവ് പറയുന്നു.
Read Also : യുക്രൈൻ ആണവ നിലയത്തിലെ റഷ്യൻ ആക്രമണം; റേഡിയേഷൻ പുറത്തുപോയിട്ടില്ലെന്ന് യുഎൻ
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇതുവരെ ഒരു ദശലക്ഷത്തിലധികം പേരാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. തന്റെ 40 വര്‍ഷത്തെ ജീവിത സേവനത്തിനിടയില്‍ ഇത്രയും വേഗത്തിലുള്ള വലിയ പലായനമുണ്ടായിട്ടില്ലെന്ന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ചൂണ്ടിക്കാട്ടി. അതിനിടെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹ പ്രതിസന്ധി യൂറോപ്പ് അഭിമുഖീകരിക്കേണ്ടി വരുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നല്‍കുന്നു.
Story Highlights: ukraine people migration, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here