Advertisement

പെഷവാർ സ്ഫോടനം; അപലപിച്ച് പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ

March 5, 2022
Google News 1 minute Read

56 പേരുടെ മരണത്തിനിടയാക്കിയ പെഷവാർ ചാവേർ സ്ഫോടനത്തെ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ (എച്ച്ആർസിപി) ശക്തമായി അപലപിച്ചു. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അടുത്ത കാലത്തായി ഉണ്ടായ വിഭാഗീയ സംഘടനകളുടെ മുഖമുദ്ര സ്ഫോടനത്തിൽ പ്രകടമാണെന്നും എച്ച്ആർസിപി പ്രസ്താവനയിൽ പറഞ്ഞു.

വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഷിയ പള്ളിയിലാണ് വൻ സ്ഫോടനം. വെള്ളിയാഴ്ച പ്രാർത്ഥന സമയത്ത്, ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. 56 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

രണ്ട് പേർ പൊലീസുമായി വെടിവയ്പ്പ് നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. സംഭവത്തെ ചാവേർ ആക്രമണമെന്ന് വിശേഷിപ്പിച്ച ഉദ്യോഗസ്ഥർ, രണ്ട് അക്രമികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആദ്യം പറഞ്ഞതും. കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഖിസ്സ ഖ്വാനി ബസാറിലെ പള്ളിയിലേക്ക് കയറുന്നത്, പിന്നീട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി.

ആക്രമണത്തിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട എല്ലാവരോടും കമ്മീഷൻ അനുശോചനം രേഖപ്പെടുത്തി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക തീവ്രവാദികളുടെ ഭീകരാക്രമണമായാണ് അധികൃതർ കേസ് അന്വേഷിക്കുന്നത്.

Story Highlights: akistan-rights-commission-condemns-suicide-blast-at-peshawar-mosque

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here