എവറസ്റ്റാണ് സ്വപ്‌നമെന്ന് ബാബു; ബാബുവിനൊപ്പം പോകാന്‍ ആഗ്രഹമെന്ന് ബോബി ചെമ്മണ്ണൂര്‍

ചേറാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബു നേപ്പാളിലേക്ക് പോകാനൊരുങ്ങുകയാണ്. എവറസ്റ്റാണ് സ്വപ്‌നമെന്നാണ് ബാബു പറയുന്നത്. ബാബുവിനെ കാണാന്‍ പാലക്കാട്ടെത്തിയ ബോബി ചെമ്മണ്ണൂര്‍ ബാബുവിനൊപ്പം പോകാന്‍ ആഗ്രഹവും പ്രകടിപ്പിച്ചു.
ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയതുമുതല്‍ ബാബുവിനെ കാണാന്‍ നിരവധിപേരാണ് എത്തുന്നത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ബാബുവിനെ കാണാന്‍ തിരക്കുകള്‍ക്കിടയിലും ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തിയത്. ബാബുവിനെ അനുമോദിക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പ് ഏറെ ഇഷ്ടപ്പെട്ടുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഏതൊരു കാര്യവും ആഗ്രഹിച്ചാല്‍ കിട്ടുമെന്ന് ഉറച്ച വിശ്വസത്തോടെ വീണ്ടും വീണ്ടും ശ്രമിക്കുക. ഫോളോപ്പ് ചെയ്താല്‍ എന്തായാലും കിട്ടിയിരിക്കും. ഫോളോപ്പ് എന്നതാണ് തന്റെ വിജയമന്ത്രം. വെള്ളവും ഭക്ഷണവുമില്ലാത മണിക്കൂറുകള്‍ കഴിയുന്നതിനിടയില്‍ ഹെലികോപ്ടറൊക്കെ വന്ന് രക്ഷാപ്രവര്‍ത്തനം നടത്താനാകാതെ പോകുന്നത് കണ്ടാല്‍ ഭയം തോന്നും. എന്നാല്‍ അവിടെയൊക്കെ പ്രതീക്ഷയോടെ ബാബു പൊരുതി കയറിയെന്നും അദ്ദേഹം പറഞ്ഞു. ബാബുവിനെ കാണാനെത്തിയ ബോബി ചെമ്മണ്ണൂര്‍ സമ്മാനവും നല്‍കിയാണ് മടങ്ങിയത്.
Story Highlights: Babu says Everest is his dream
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here