Advertisement

കോടിയേരി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല, ചില വാക്കുകൾ അടർത്തിയെടുത്ത് പറയുന്നത് ശരിയല്ല; കെ.കെ. ശൈലജ

March 5, 2022
Google News 1 minute Read

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് കെ.കെ. ശൈലജ. കോടിയേരി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. ചില വാക്കുകൾ അടർത്തിയെടുത്ത് പറയുന്നത് ശരിയല്ല. കോടിയേരിക്കെതിരെ എം എസ് എഫ് നേതാവ് പരാതി നൽകിയിരുന്നു.

എന്നാൽ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കോടിയേരിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പരാതിയുമായി ഹരിത മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ രംഗത്തെത്തി. സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പുതിയ സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമർശനവുമായി ഫാത്തിമ രംഗത്തെത്തിയത്. വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിക്ക് ഇമെയിൽ വഴി നൽകിയ പരാതിയുടെ സ്‌ക്രീൻഷോട്ടും അതിലെ കണ്ടന്റും ഫേസ്ബുക്ക് കുറിപ്പിൽ നൽകിയിട്ടുണ്ട്.

Read Also : കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

‘കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി,’ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെ തഹ്ലിയ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. അതേസമയം, പി. ജയരാജനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടത്തി റെഡ് ആർമി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അർഹമായ സ്ഥാനം നൽകാത്തതിനാലാണ് 42,000 പേർ അംഗങ്ങളായുള്ള റെഡ് ആർമി ഒഫീഷ്യൽസ് എന്ന ഫെയ്‌സ്ബുക്ക് പേജിൽ ജയരാജൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Story Highlights: kkshylaja-support-kodiyeri-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here