അഷ്ടമുടിയുടെ സംരക്ഷണം: ദേശീയ ഹരിത ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് തേടി

മൂന്ന് മാസത്തിനകം അഷ്ടമുടിക്കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദേശീയ തണ്ണീര്‍ത്തട അതോറ്റി, ആരോഗ്യ, ജലസേചന, നഗരകാര്യ വകുപ്പുകളോടും കായല്‍ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ വ്യക്തി കായലിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍. ഡല്‍ഹിയിലെ അഞ്ചംഗ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഹര്‍ജി പരിശോധിച്ചത്. കായലിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണെന്ന് അഞ്ചംഗ ബെഞ്ച് വിലയിരുത്തി.
Read Also : ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായത് വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ്; ഭാവന
ആശുപത്രി, അറവ്, ഗാര്‍ഹിക മാലിന്യങ്ങള്‍ കായലില്‍ തള്ളുന്നത് പതിവാണ്. കായലില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയിട്ടുമുണ്ട്. ഇത്രയും ഗുരുതരമായ അവസ്ഥയിലെത്തിയിട്ടും സംസ്ഥാന, ജില്ലാ അധികൃതര്‍ പ്രശ്‌നം അവഗണിക്കുകയാണെന്നും ട്രൈബ്യൂണല്‍ വിലയിരുത്തി.
മരുന്ന് നിര്‍മ്മാണ യൂണിറ്റുകള്‍, ആശുപത്രികള്‍, ഹൗസ് ബോട്ടുകള്‍ എന്നിവിടങ്ങളിലെ മാലിന്യം തള്ളുന്നത് തടയാന്‍ സംസ്ഥാന മലിനീകരണ ബോര്‍ഡ് പരിശോധന ശക്തമാക്കണമെന്നും കായല്‍ സംരക്ഷണത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ ഭരണകൂടം, സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി, കോസ്റ്റല്‍ സോണ്‍ മനേജ്‌മെന്റ് അതോറിറ്റി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ക്കണമെന്നാണ് ട്രൈബ്യൂണലിന്റെ പ്രധാന നിര്‍ദേശം.
Story Highlights: Ashtamudi protection: National Green Tribunal seeks report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here