രാഷ്ട്രീയ സാമൂഹ്യ മത മേഖലയ്ക്ക് കനത്ത നഷ്ടം; കെ ടി ജലീൽ

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് മുൻ മന്ത്രി കെ ടി ജലീൽ. തങ്ങളുടെ നിര്യാണം കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ മത മേഖലയ്ക്ക് കനത്ത നഷ്ടമാണ്. മുസ്ലിം ലീഗ് പ്രസിഡന്റ്, രാഷ്ട്രീയ നേതാവ് എന്നതോടൊപ്പം ഒരു നല്ല മത പണ്ഡിതൻ കൂടിയാണ് അദ്ദേഹം. വിട്ടുവീഴ്ചയുടെയും സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പര്യായപദമായിട്ടാണ് പാണക്കാട് കുടുംബത്തിലെ അംഗങ്ങൾ വിശേഷിപ്പിക്കപ്പെടുന്നതെന്നും ജലീൽ പറഞ്ഞു.
കേരളത്തിലെ മതമൈത്രിയും മതസൗഹാർദവും കാത്തുസൂക്ഷിക്കുന്നതിൽ ആ കുടുംബം വഹിച്ചിട്ടുള്ള പങ്ക് വലുതാണ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളത്തിന് നികത്താനാകാത്ത നഷ്ടം സംഭവിച്ചിരിക്കുകയാണ്. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവരും പാണക്കാട് കുടുംബത്തോട് സ്നേഹവും ബഹുമാനവും ആത്മബന്ധവും പുലർത്തിയിട്ടുണ്ട്. വർത്തമാനകാലത്തെ വെല്ലുവിളികളും പ്രതിസന്ധികളും മറികടക്കാൻ ശിഹാബ് തങ്ങളെ പോലൊരു നേതാവിൻ്റെ നേതൃപാഠവം സംഘടനയെ വലിയ തരത്തിൽ പ്രയോജനം ചെയ്തിട്ടുണ്ട്.
അർബുദ ബാധിതനാി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം. ഒരു വർഷക്കാലമായി പാണക്കാട് തങ്ങൾ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയിൽ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.
Story Highlights: heavy-losses-to-the-political-social-and-religious-spheres-kt-jalil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here