സ്വതന്ത്ര്യസമരത്തിന്റെ ഓര്‍മകളുറങ്ങുന്ന ‘ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍’

സഞ്ചാരികള്‍ക്ക് എന്നും ഫോര്‍ട്ട്‌കൊച്ചിയിലേക്കുള്ള യാത്രകള്‍ ചരിത്രത്തിലേക്കുള്ള യാത്ര കൂടിയാണ്. നീണ്ട 444 വര്‍ഷത്തെ വൈദേശിക അധിനിവേശത്തിനും സ്വതന്ത്ര്യപോരാട്ടത്തിനും വേദിയായി ഇടം കൂടിയാണ് കൊച്ചി. അത്തരത്തില്‍ സ്വതന്ത്ര്യ സമരത്തിന്റെ ഭാഗമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ജയിലുണ്ട് ഫോര്‍ട്ട്‌കൊച്ചിയില്‍. ‘ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍’. പേരു പോലെ തന്നെ സ്വതന്ത്ര്യസമര പോരാളികളെ പാര്‍പ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ പണിതതാണ് ഈ ജയില്‍. മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍, അക്കമ്മ ചെറിയാന്‍ തുടങ്ങിയ പോരാളികളുടെ ഓര്‍മകളുറങ്ങുന്നയിടം. എ.കെ.ജി, ഇ.എം.എസ്.നമ്പൂതിരിപ്പാട് അടക്കമുള്ള നേതാക്കളും അടിമത്വത്തിനെതിരേ ശബ്ദമുയര്‍ത്തി ഈ സെല്ലുകളില്‍ അടക്കപ്പെട്ടു. 1865ല്‍ നിര്‍മിക്കപ്പെട്ടുവെന്ന് കരുതുന്ന ജയിലില്‍ എട്ട് സെല്ലുകളുണ്ട്. വര്‍ഷങ്ങളോളം അവഗണിക്കപ്പെട്ടു കിടന്നെങ്കിലും 2009ല്‍ ജയില്‍ പുനരുദ്ധരിച്ചു. എന്നാല്‍ വീണ്ടും കാടുകയറി. ഫോര്‍ട്ട്‌കൊച്ചിയില്‍ കടലും അധിനിവേശത്തിന്റെ ചരിത്രവും കണ്ട് നീങ്ങിയവര്‍ക്ക് മുന്നില്‍ നാടിന്റെ പോരാട്ട ഗാഥ മറക്കപ്പെട്ടു.
നിലവില്‍ കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന് കീഴില്‍ ജയില്‍ വീണ്ടെടുക്കുകയാണ്. സെല്ലുകളും ജയിലുകളും മോഡി കൂട്ടി. ചരിത്ര രേഖകള്‍ ഭിത്തിയില്‍ പതിച്ചു. ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ യാത്രികരെ കാക്കുകയാണ് നാടിന്റെ സമരപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം പറയാന്‍.
Story Highlights: ‘Jail of Freedom Struggle’ reminiscent of the freedom struggle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here