Advertisement

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ അനുശോചിച്ചു

March 6, 2022
1 minute Read

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ വന മന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. പാണക്കാട് കുടുംബത്തിലെ മുന്‍ഗാമികളെ പോലെ തന്നെ ജനങ്ങള്‍ക്കിടയില്‍ സജീവമായി നിലകൊണ്ടു പ്രവര്‍ത്തിച്ച നേതാവായിരുന്നു ഹൈദരലി തങ്ങള്‍.

എല്ലാവിഭാഗം ജനങ്ങളെയും ചേര്‍ത്തു പിടിക്കുന്നതിനൊപ്പം മതസൗഹാര്‍ദ്ദം സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം എന്നും ശ്രദ്ധചെലുത്തിയിരുന്നു.

രാഷ്ടീയകാര്യങ്ങളിലും മറ്റ് ആനുകാലിക വിഷയങ്ങളിലും പക്വതയോടെ ഇടപെടുന്ന കേരളരാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായ ഉന്നതവ്യക്തിത്വത്തെയാണ് ഹൈദരലി തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ബന്ധുമിത്രാദികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Story Highlights: sasindran-offered-condolences-on-the-death-of-hyder-ali-shihab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top