കൊല്ലത്ത് രാത്രിയില്‍ ഗുണ്ടാ ആക്രമണം; വെട്ടേറ്റത് മൂന്ന് പേര്‍ക്ക്

കൊല്ലത്ത് പോളയത്തോട്ടില്‍ ശനിയാഴ്ച രാത്രി നടന്ന ഗുണ്ടാ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. രാത്രി 11.30 ഓടെയായിരുന്നു സംഭവം. പോളയത്തോട് ശ്മശാനത്തിന് പിന്നിലെ റെയില്‍വേ ട്രാക്കിന് സമീപം താമസിക്കുന്ന സലീം(53), മരുമകന്‍ മുഹമ്മദ് തസ്ലീം (29) അക്രമി സംഘത്തിലെ യുവാവ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
Read Also : ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ലിജു കൃഷ്ണന്‍ കസ്റ്റഡിയില്‍
കുണ്ടറ മാമ്മൂട് നിന്നുള്ള സംഘം രണ്ട് ബൈക്കുകളിലും കാറിലുമായി പോളയത്തോട് ജംഗ്ഷനില്‍ കൊട്ടിയത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമെത്തി. ഇതിന് ശേഷം സലീമിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഇതിന് ശേഷം സലീമിനെയും ഒപ്പമെത്തിയ തസ്ലീമിനെയും വെട്ടുകയായിരുന്നു. ഇരുവരും ദേഹമാസകലം വെട്ടേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയില്‍ ആളുമാറിയാണ് അക്രമിസംഘത്തിലെ ഒരാള്‍ക്ക് വെട്ടേറ്റത്.
ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഈസ്റ്റ് പൊലീസ് പറഞ്ഞു.
Story Highlights: Three people were injured in the attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here