അവസരങ്ങള്‍ക്ക് നന്ദി; രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി

രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് എ.കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രെസിഡന്റിനേയും നിലപാട് അറിയിച്ചതായി എ.കെ ആന്റണി പറഞ്ഞു. ‘തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു’- എ.കെ ആന്റണി പറഞ്ഞു. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കെപിസിസി ആലോചന തുടങ്ങി.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്.
Read Also : ധോണി സൂററ്റിലെത്തി; പരിശീലന ക്യാമ്പിനു തുടക്കമിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്
കോൺഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.കെ ആന്‍റണി, കെ.സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരും കാലാവധി പൂർത്തിയാക്കി
കേരളം ‐3 , അസം‐2, ഹിമാചൽ പ്രദേശ്‐ 1, നാഗാലാൻറ്‐ 1, ത്രിപുര‐1, പഞ്ചാബ് ‐5 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഒഴിവുവരുന്ന സീറ്റുകള്‍. ആകെ 13 സീറ്റുകളിലാണ് ഒഴിവ് വരുന്നത്. 21ന് നാമനിർദ്ദേശ പത്രിക നൽകാം, 24 വരെ പത്രിക പിൻവലിക്കാന്‍ അവസരമുണ്ടാകും. 31ന് തന്നെ തെരഞ്ഞെടുപ്പ് നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂർത്തിയാക്കും.
Story Highlights: ak-antony-rajya-sabha-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here