ബുലന്ദ്ഷഹറിലെ കോളജ് ഹോസ്റ്റലിൽ സ്‌ഫോടനം; 10 വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പോളിടെക്‌നിക് കോളജിൽ സ്‌ഫോടനം. ദിബായ് തെഹ്‌സിലിന് പിന്നിലുള്ള സർക്കാർ പോളിടെക്‌നിക് കോളജിലെ സിലിണ്ടറിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. അപകടത്തിൽ 10 വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേർക്ക് പൊള്ളലേറ്റു. 2 പേരുടെ നില ഗുരുതരമാണ്.
രാവിലെ ഒമ്പത് മണിയോടെ കോളജിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിന് തീപിടിക്കുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്തു. അഞ്ച് കിലോ ഭാരമുള്ള ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരെ ബുലന്ദ്ഷഹറിൽ നിന്ന് അലിഗഡിലേക്ക് കൊണ്ടുപോയി. അവരെ അലിഗഢ് സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിൽസയ്‌ക്ക് കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
എല്ലാ കുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്. അലിഗഢിലെ സിഎംഒയ്‌ക്കൊപ്പം ഡെപ്യൂട്ടി കളക്ടറും ആശുപത്രിയിൽ ഉണ്ട്. ദിബായ് തഹസിൽ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡിഎം സിപി സിംഗ് പറഞ്ഞു. ഇതുവരെയുള്ള പ്രാഥമിക അന്വേഷണത്തിൽ പാചകത്തിനിടെയുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Story Highlights: college-gas-cylinder-blast-students-injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here