Advertisement

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം; ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ ഫലം

March 7, 2022
Google News 3 minutes Read
Congress leads Uttarakhand

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് ജയം പ്രഖ്യാപിച്ച് ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. ഉത്തരാഖണ്ഡില്‍ 33 മുതല്‍ 35 വരെ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വേ. 31 മുതല്‍ 33 സീറ്റുകള്‍ വരെ ബിജെപി നേടും. മൂന്ന് സീറ്റുകളാണ് സര്‍വേയില്‍ ആംആദ്മിക്ക് പ്രവചിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ബിജെപിക്ക് മുന്‍തൂക്കമെന്നാണ് ടൈംസ് നൗ സര്‍വേ ഫലം.ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ത്തും. ബിജെപിക്ക് 37 സീറ്റ് ലഭിക്കുമെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു.
ടൈംസ്നൗ വീറ്റോ എക്സിറ്റ് പോള്‍ പ്രകാരം സംസ്ഥാനത്ത് ബിജെപിക്ക് 37സ സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് 31, ആം ആദ്മി 01, മറ്റുള്ളവ 01.

70 സീറ്റുകളുള്ള ഉത്തരാഖണ്ഡ് നിയമസഭ നിലനിര്‍ത്തിക്കൊണ്ട് ബിജെപി 35 സീറ്റുകള്‍ കടക്കുമെന്ന് പി-മാര്‍ക് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.ജാന്‍ കി ബാത്-ഇന്ത്യ ന്യൂസ് എക്സിറ്റ് പോള്‍ : ഉത്തരാഖണ്ഡ് ബിജെപി : 32-41, കോണ്‍ഗ്രസ്: 35-27, ആം ആദ്മി : 00-01, ബിഎസ്പി : 00-01, മറ്റുള്ളവര്‍ : 03-00

പഞ്ചാബില്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്ന് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റ് വരേയാണ് സര്‍വേ പ്രവചിക്കുന്നത്. ബി ജെപിക്ക് 1 മുതല്‍ 4 വരേയും ശിരോമണി അകാലിദളിന് 7 മുതല്‍ 11 വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു.

ഉത്തര്‍ പ്രദേശില്‍ ബിജെപി 240 സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക്ക് സര്‍വേ പ്രവചനം. ഉത്തര് പ്രദേശ്: മാട്രിസ് എക്‌സിറ്റ് പോള്‍ ബിജെപി 262-277, എസ്പി 119 മുതല്‍ 134 വരെ, ബിഎസ്പി 07 മുതല്‍ 15 വരെ, കോണ്‍ഗ്രസ് 04. ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് സാധ്യത പ്രവചിച്ച് ടൈംസ് നൗ സര്‍വേ.

ഗോവയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് എക്സിറ്റ്പോള്‍ സര്‍വേ ഫലം. ബിജെപിക്ക് 17 മുതല്‍ 19 സീറ്റുകളില്‍ വരെ വിജയിക്കാനാവും എന്നാണ് ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് സര്‍വേ പ്രവചിക്കുന്നത്. ഗോവയില്‍ ആകെ 40 നിയമസഭാ സീറ്റുകള്‍ ആണ് ഉളളത്.ഗോവയില്‍ ശക്തമായ പോരാട്ടം തന്നെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് കാഴ്ച വെച്ചേക്കും എന്നും സര്‍വേ പ്രവചിക്കുന്നു. 11 മുതല്‍ 13 വരെ സീറ്റുകളാവും ഗോവയില്‍ കോണ്‍ഗ്രസിന് നേടാന്‍ സാധിക്കുക. ആം ആദ്മി പാര്‍ട്ടിക്ക് 1 മുതല്‍ 4 വരെ സീറ്റുകള്‍ ആണ് ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം മറ്റ് ചെറുപാര്‍ട്ടികള്‍ക്ക് 2 മുതല്‍ 7 വരെ സീറ്റുകള്‍ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കും എന്നും സര്‍വേ പ്രവചിക്കുന്നു.

Read Also : സര്‍വേകളൊന്നും കാര്യമാക്കുന്നില്ല; യുപിയില്‍ എസ്പിക്ക് 300ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് അഖിലേഷ് യാദവ്

മണിപ്പൂരില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയാവുമെന്ന് എബിപി ന്യൂസ്-സി വോട്ടര്‍ എക്സിറ്റ് പോള്‍. ബിജെപി 23 മുതല്‍ 27 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റാണിത്. അതേസമയം കോണ്‍ഗ്രസ് ഇത്തവണ തകര്‍ച്ച നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു. പന്ത്രണ്ട് മുതല്‍ 16 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് നേടാനാവുക. കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പത്ത് മുതല്‍ 14 സീറ്റ് വരെ നേടാമെന്നും സര്‍വേ പ്രവചിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ രണ്ട് മുതല്‍ ആറ് സീറ്റ് വരെ നേടിയേക്കാം.

Story Highlights: Congress leads Uttarakhand, uttarakhand polls 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here