Advertisement

രാജസ്ഥാനിലെ കോട്ടയില്‍ മുതലകള്‍ ചത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ

March 7, 2022
Google News 1 minute Read
crocodiles death in Kota

രാജസ്ഥാന്‍ കോട്ട കല തലബ് തടാകത്തില്‍ അന്‍പതോളം മുതലകള്‍ ചത്ത് പൊങ്ങിയെന്ന വാര്‍ത്തയില്‍ വിശദീകരണം തേടി എംഎല്‍എ. കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിങ് കുന്തന്‍പുരാണ് സംസ്ഥാന വന്യജീവി സംരക്ഷണ വകുപ്പിനോട് വിശദീകരണം തേടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു.

തടാകത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടാകത്തില്‍ നടക്കുന്നുണ്ട്. ഈ മാസം നാലിനാണ് കല തലാബ് തടാകത്തില്‍ അന്‍പതിലധികം മുതലകള്‍ ചത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് എംഎല്‍എ യുടെ ഇടപെടല്‍.

‘തടാകത്തില്‍ ഒരു മാസത്തിനിടെ അന്‍പതിലധികം മുതലകളാണ് ചത്തത്. ഇത് ഗൗരവമായി എടുക്കേണ്ട വിഷയമാണ്. വന്യജീവി സംരക്ഷണ വകുപ്പ് സംഭവത്തില്‍ അന്വേഷണം നടത്തേണ്ടതായുണ്ട്.’ഭരത് സിങ് എംഎല്‍എ നിര്‍ദേശിച്ചു. എത്രയും വേഗത്തില്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് തനിക്ക് സമര്‍പ്പിക്കണമെന്നും എംഎല്‍എ വകുപ്പിനോട് ആവശ്യപ്പെട്ടു.

Read Also : ഉത്തർപ്രദേശിൽ കുട്ടിയെ കടുവ ആക്രമിച്ചു; പിടികൂടാൻ വനംവകുപ്പ് സംഘം

അതേസമയം സമീപവാസികള്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ മുതലകള്‍ ചത്തിട്ടില്ലെന്നും വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും ഒരു കൂട്ടര്‍ ആരോപിക്കുന്നുണ്ട്. മുതലകള്‍ ചത്തിരുന്നെങ്കില്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പെടുമായിരുന്നു എന്നാണ് ഇവരുടെ വാദം.

Story Highlights: crocodiles death in Kota

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here