ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം; വെടിവച്ചിട്ട് ബിഎസ്എഫ്

പഞ്ചാബിലെ ഇന്ത്യാ പാക് അതിർത്തി പ്രദേശമായ ഫിറോസ്പൂരിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. ഡ്രോണിനൊപ്പം നിരോധിത വസ്തുക്കൾ അടങ്ങിയ അഞ്ച് പാക്കറ്റുകൾ കണ്ടെടുത്തു. നാലര കിലോ ലഹരി വസ്തുക്കളാണ് പിടികൂടിയത്. പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു.
പുലർച്ചെ മൂന്ന് മണിയോടെ സൈന്യം, മുഴങ്ങുന്ന ശബ്ദം കേട്ടതിനെ തുടർന്നാണ് ക്വാഡ്‌കോപ്റ്റർ കണ്ടെത്തിയത്. ഡ്രോൺ ലക്ഷ്യമിടാൻ അവർ പാരാ ബോംബുകൾ ഉപയോഗിച്ച് പ്രദേശം പ്രകാശിപ്പിച്ചുവെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു.
Read Also : ജമ്മുകശ്മീരിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ ഡ്രോൺ നീക്കം; വെടിയുതിർത്ത് സുരക്ഷ സേന
നേരത്തെയും സമാനമായ രീതിയിൽ ഇന്ത്യാ പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടതും നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടന്നുള്ള ലഹരി കടത്തിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
Story Highlights: Pakistani drone shot down by BSF in Punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here