Advertisement

‘ആശുപത്രികളും സ്‌കൂളുകളും നഴ്‌സറികളും വരെ ആക്രമിച്ചു; യുക്രൈന്‍ ഉപപ്രധാനമന്ത്രി

March 7, 2022
Google News 1 minute Read
russia attacked schools in ukraine

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ യുദ്ധത്തിന്റെ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്ന് യുക്രൈന്‍. യുക്രൈനിലെ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നഴ്‌സറികള്‍ക്കും വരെ നേരെ റഷ്യ ആക്രമണം നടത്തുകയാണെന്ന് ഉപപ്രധാനമന്ത്രി ഒല്‍ഹ സ്റ്റെഫാനിഷിനയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഇര്‍പിന്‍ നഗരത്തിലുണ്ടായ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ നാലംഗ കുടുംബം ഞായറാഴ്ച കൊല്ലപ്പെട്ടിരുന്നു. അതേസമയം മരിയുപോളില്‍ വലിയ പലയാനമാണ് യുദ്ധ പശ്ചാത്തലത്തില്‍ നടക്കുന്നത്. അഞ്ചുദിവസമായി മരിയുപോളില്‍ വെള്ളവും വൈദ്യുതിയും നിശ്ചലമാണ്. റഷ്യ യുക്രൈനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം വിമര്‍ശിച്ചു. ജനവാസമേഖലകളില്‍ റഷ്യ നടത്തുന്ന ആക്രമണത്തെ ബ്രിട്ടനും കുറ്റപ്പെടുത്തി രംഗത്തെത്തി.

Read Also : കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. 364 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടതായാണ ഔദ്യോഗിക കണക്ക്. ഒന്നര ദശലക്ഷത്തിനധികം പേര്‍ പലായനം ചെയ്തു.

അതിനിടെ ഖാര്‍കീവിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചു. റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും മാനുഷിക ഇടനാഴിയില്‍ ആക്രമണം തുടരുകയാണെന്നും യുക്രൈന്‍ കുറ്റപ്പെടുത്തി. ഇതേതുടര്‍ന്ന് യുക്രൈനിലെ മരിയുപോള്‍ നഗരപരിധിയിലെ ഒഴിപ്പിക്കല്‍ ഇന്നും പരാജയപ്പെട്ടു.

Story Highlights: russia attacked schools in ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here