ജോലിക്കാര്‍ക്ക് വാക്‌സിനെടുക്കാതെയും സൗദിയില്‍ പ്രവേശിക്കാം; യാത്രക്കാര്‍ക്ക് ആര്‍ടിപിസിആറോ ക്വാറന്റൈനോ വേണ്ട

സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുത്തില്ലെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദീനയിലെ ഹറംപള്ളിയില്‍ അഞ്ച് ലക്ഷത്തിലധികം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഹരംകാരി വിഭാഗം അറിയിച്ചു.
കൊവിഡ് വാക്‌സിന്‍ എടുത്താലും ഇല്ലെങ്കിലും സൗദി ഇഖാമയുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് തലാല്‍ അല്‍ഷാലൂബ് അറിയിച്ചു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ ക്വാറന്റൈനോ ഇല്ലാതെ യാത്രക്കാര്‍ക്ക് സൗദിയിലെത്താം. വിസിറ്റിങ് വിസകളിലും ഉംറ ടൂറിസ്റ്റ് വിസകളിലും സൗദിയിലേക്ക് വരുന്നവര്‍, സൗദിയില്‍ കൊവിഡ് ചികിത്സ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സൗദി പൗരന്മാര്‍ക്ക് സൗദിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അതിനിടെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മദീനയിലെ ഹറംപള്ളിയില്‍ അഞ്ച് ലക്ഷത്തിലധികം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
Read Also : സൗദിയില്‍ പ്രതിദിന കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി
പള്ളിക്കകത്ത് ഒരുലക്ഷത്തി മുപ്പതിനായിരത്തോളം വിശ്വാസികള്‍ക്കും റൂഫില്‍ 74000 വിശ്വാസികള്‍ക്കും മുറ്റത്ത് മൂന്ന് ലക്ഷം വിശ്വാസികള്‍ക്കും ഒരേസമയം പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമൊരുക്കും. പള്ളിയിലെ പ്രവേശനത്തിന് വാക്‌സിന്‍ ഇമ്യൂണ്‍ ആകണമെന്നും മാസ്‌ക് ധരിക്കണമെന്നും ഹറംകാരി വിഭാഗം വക്താവ് അറിയിച്ചു.
Story Highlights: Saudi Covid, saudi arabia, covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here